അപ്രന്റിസ്; നിരവധി ഒഴിവുകൾ

ആർസിഎഫ്: 550
റെയിൽവേ മന്ത്രാലയത്തിനുകീഴിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 ആക്ട് അപ്രന്റിസുമാർക്ക് അവസരം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ്ഇ ), മെഷിനിസ്‌റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രീഷ്യൻ, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഇലക്ട്രോണിക് മെക്കാനിക്.യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 15 – 24 വയസ്.
അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ സെൻട്രൽ/സ്റ്റേറ്റ് ആശുപത്രിയിലെ അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത സർക്കാർ അംഗീകൃത ഡോക്ടർമാർ (ഗസറ്റ്) ഒപ്പിടണം. ഓൺലൈനായി ജനുവരി 7 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ref.indianrailways.gov.in
കൊൽക്കത്ത മെട്രോയിൽ 128
കൊൽക്കത്ത മെട്രോയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 128 ഒഴിവുണ്ട്. ഒരുവർഷമാണ് പരിശീലനം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ- 82, ഇലക്ട്രീഷ്യൻ -28, മെഷിനിസ്റ്റ് -9, വെൽഡർ- 9. യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ ( എൻസിവിടി/എസ്സിവിടി). പ്രായം: 15- – 24 വയസ്.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപ്രന്റിസ്ഷിപ്പ് പോർട്ടലിലെ രജിസ്ട്രേഷനുശേഷം കൊൽക്കത്ത മെട്രോയുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.mtp.indianrailways.gov.in കാണുക. ഡിസംബർ 23 മുതൽ ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഎസ്‌എസ്‌സി: 90
തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി 90 ഒഴിവുണ്ട്. ഒരുവർഷമാണ് പരിശീലനം. ടെക്നീഷ്യൻ -67, ഗ്രാജുവേറ്റ് (നോൺ എൻജിനിയറിങ്): -23 എന്നിങ്ങനെയാണ് അവസരം. യോഗ്യത: ടെക്‌നീഷ്യൻ – കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഫസ്റ്റ്ക്ലാസോടെ ത്രിവത്സര ഡിപ്ലോമ. ഗ്രാജുവേറ്റ്: 60 ശതമാനം മാർക്കോടെ അല്ലെങ്കിൽ തത്തുല്യഗ്രേഡോടെ നേടിയ മൂന്നു വർഷ ബിരുദം. യോഗ്യത 2021 ഏപ്രിൽ മാസത്തിനുമുൻപ് നേടിയതാകണം. ഇരു തസ്തികകളുടെയും പ്രായപരിധി: പ്രായം: 28 വയസ്. 2025 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. നിയമാനുസൃത ഇളവ് ലഭിക്കും. നിലവിൽ അപ്രന്റിസ്‌ഷിപ്പ് ചെയ്യുന്നവരും പരിശീലനം പൂർത്തിയാക്കിയവരും ഒരുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.
ബിരുദം/ഡിപ്ലോമയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ്. www.nats.education.gov.in പോർട്ടലിൽ രജിസ്റ്റർചെയ്തതിനുശേഷം യോഗ്യത, പ്രായം ഉൾപ്പെടെയുള്ളവ തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുംസഹിതം നേരിട്ട് ഹാജരാകണം.
ഡിസംബർ 29ന് രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് അഭിമുഖം. സ്ഥലം: തിരുവനന്തപുരം ജില്ലയിലെ വേളിയിലെ വിഎസ്‌എസ്‌സി ഗസ്‌റ്റ് ഹൗസ്. കൂടുതൽ വിവരങ്ങൾക്ക് www.vssc.gov.in കാണുക.










0 comments