ad
Deshabhimani

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ് നിയമനം

indian oil
വെബ് ഡെസ്ക്

Published on Feb 09, 2026, 09:47 AM | 1 min read

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിവിധ റിഫൈനറികളിലായി അപ്രന്റിസുകളെ നിയമിക്കുന്നു. പാനിപ്പത്ത്‌, മധുര, ബോംബെഗാവ്‌, ഗുജറാത്ത്‌ റിഫൈനറികളിലാണ്‌ അവസരം.


ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സിലെ വിവിധ ട്രേഡുകളിലായി 637 ഒഴിവാണുള്ളത്‌. ട്രേഡ് അപ്രന്റീസ്: അറ്റൻഡന്റ് ഓപ്പറേറ്റർ - കെമിക്കൽ പ്ലാന്റ്: 129, ഫിറ്റർ 143, സെക്രട്ടേറിയൽ അസിസ്റ്റന്റ്: 11, അക്കൗണ്ടന്റ്: 01. ടെക്നീഷ്യൻ അപ്രന്റീസ് (കെമിക്കൽ): 107, മെക്കാനിക്കൽ: 49, ഇലക്ട്രിക്കൽ: 126, ഇൻസ്ട്രുമെന്റേഷൻ: 39. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 32.


​മഥുര റിഫൈനറിയിൽ 108 ഒഴിവാണുള്ളത്. ഫിറ്റർ (മെക്കാനിക്കൽ): 19, ബോയിലർ (മെക്കാനിക്കൽ): 22 , ടെക്നീഷ്യൻ അപ്രന്റീസ് (മെക്കാനിക്കൽ): 23 , ഇലക്ട്രിക്കൽ: 20 , ഇൻസ്ട്രുമെന്റേഷൻ: 23. അക്കൗണ്ടന്റ്: 01.


​ബോംബെഗാവ്‌ റിഫൈനറിയിൽ 65 ഒഴിവുണ്ട്‌. ട്രേഡ് അപ്രന്റീസ് (അറ്റൻഡന്റ് ഓപ്പറേറ്റർ - കെമിക്കൽ പ്ലാന്റ്): 39, ബോയിലർ - മെക്കാനിക്കൽ : 16. ടെക്നീഷ്യൻ അപ്രന്റീസ് (കെമിക്കൽ): 12, മെക്കാനിക്കൽ: 11, ഇൻസ്ട്രുമെന്റേഷൻ: 10.


​ഗുജറാത്ത് റിഫൈനറിയിൽ 566 ഒഴിവുണ്ട്‌. അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ): 113, ഫിറ്റർ (മെക്കാനിക്കൽ): 79, ബോയിലർ (മെക്കാനിക്കൽ): 18, ടെക്നീഷ്യൻ അപ്രന്റീസ് (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): 326, സെക്രട്ടേറിയൽ അസിസ്റ്റന്റ്/അക്കൗണ്ടന്റ്: 03, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 27 എന്നിങ്ങനെയാണ്‌ 
അവസരം.


യോഗ്യതയും പ്രായപരിധിയും: തസ്തികകൾക്ക് അനുസൃതമായി ബിഎസ്‍സി, ഐടിഐ (ഫിറ്റർ), ഡിപ്ലോമ (എൻജിനിയറിങ്‌, ബിരുദം (ബിഎ/ബിഎസ്‌സി/ബികോം), പ്ലസ് ടു എന്നിവ ആവശ്യമാണ്. കുറഞ്ഞത് 50% മാർക്ക് (എസ്‌സി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 45%) ഉണ്ടായി
രിക്കണം.


​പ്രായപരിധി: 31-01-2026ൽ 18 – 24 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.


തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള​ അവസാന തീയതി: ഫെബ്രുവരി 20. ഉദ്യോഗാർഥികൾ ആദ്യം എൽഎപിഎസ്‌/എൻഎടിഎസ്‌ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഐഒസിഎൽ വെബ്സൈറ്റിലെ (www.iocl.com) ഗൂഗിൾ ഫോം പൂരിപ്പിക്കുകയുംവേണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home