ad
Deshabhimani

അപ്രന്റിസ് മേള 21ന്; 2000 ഒഴിവുകൾ

job vaccancy
വെബ് ഡെസ്ക്

Published on Feb 18, 2026, 12:15 PM | 1 min read

സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്ക് കളമശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്‌ഷിപ് ട്രെയിനിങ്ങും ചേർന്ന് അപ്രന്റിസ് മേള സംഘടിപ്പിക്കുന്നു. കളമശേരി സർക്കാർ പോളിടെക്നിക് കോളേജിൽവച്ച് 21നാണ് ട്രെയിനി നിയമന മേള നടത്തുന്നത്. ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, നഴ്സിങ്, ബിഫാം, ഡിഫാം, ഹോട്ടൽ മാനേജ്മെന്റ്‌ വിഭാഗങ്ങളിലുള്ളവർക്കാണ് അവസരം.


കൊച്ചി മെട്രോ, എച്ച്ഒസി, എഫ്എസിടി, ഡിപി വേൾഡ്, കെഎസ്ഇബി, ബിഎസ്എൻഎൽ, കേന്ദ്ര പ്രതിരോധവകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങൾ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. കോഴ്സുകൾ പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ടുപ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.


സ്റ്റൈപെൻഡ്‌: ഡിഗ്രിക്കാർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് കുറഞ്ഞത് 8000 രൂപയുമാണ് സ്റ്റൈപെൻഡ്‌. പല സ്ഥാപനങ്ങളും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നുമുണ്ട്. ട്രെയിനിങ്ങിനുശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. എസ്‌ഡി സെന്ററിൽ രജിസ്റ്റർചെയ്തശേഷം ഇ–മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സൽ, പകർപ്പുകൾ, ബയോഡാറ്റ പകർപ്പുകൾ എന്നിവ സഹിതം രാവിലെ ഒമ്പതിന് പോളിടെക്നിക് കോളേജിൽ ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ 20നു മുമ്പായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്‌: www.sdcent re.org ഫോൺ: 0484–2556530. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home