ad
Deshabhimani

സ്‌പെഷ്യൽ എഡ്യുക്കേഷൻ പ്രോഗ്രാമുകൾ; അപേക്ഷ ഇപ്പോൾ

special education teacher

പ്രതീകാത്മകചിത്രം

avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Aug 14, 2026, 07:55 AM | 2 min read

​നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ റീഹാബിലിറ്റേഷൻ (NBER) വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ അംഗീകൃത സ്ഥാപനങ്ങളിലും സർവകലാശാലാ വിഭാഗങ്ങളിലും നടത്തുന്ന സ്‌പെഷ്യൽ എഡ്യുക്കേഷൻ, ഡിസബിലിറ്റി റീഹാബിലിറ്റേഷൻ എന്നീ കോഴ്സുകളിലാണ് പ്രവേശനം.


​കോഴ്സുകളും യോഗ്യതയും


ഡിഎഡ് (സ്‌പെഷ്യൽ എഡ്യുക്കേഷൻ)-: ഏതെങ്കിലും വിഭാഗത്തിൽ 50 ശതമാനം മാർക്കോടെ 10+2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.


ഭിന്നശേഷി പുനരധിവാസ കോഴ്സുകൾ (Disability Rehabilitation Courses): ഡിപ്ലോമ ഇൻ ഹിയറിങ്‌, ലാംഗ്വേജ് ആൻഡ്‌ സ്പീച്ച് (ഡിഎച്ച്എൽഎസ്), ഡിപ്ലോമ ഇൻ പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് (ഡിപിഒ), ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ തെറാപ്പി (ഡിആർടി), ഡിപ്ലോമ ഇൻ ഹിയറിങ്‌ എയ്ഡ് റിപ്പയർ ആൻഡ് ഇയർ മോൾഡ് ടെക്‌നോളജി (ഡിഎച്ച്എഇഎംടി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഡ്യുക്കേഷൻ ആൻഡ്‌ അസ്സിസ്റ്റീവ് ടെക്‌നോളജി (ഡിസിഇ ആൻഡ്‌ എടി), ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ -(ഇന്റലക്ച്വൽ ഡിസബിലിറ്റി (ഡിവിആർ ഐഡി), ഡിപ്ലോമ ഇൻ കമ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷൻ (ഡിസിബിആർ), ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഡിഇസിഎസ്ഇ), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രിട്ടേഷൻ (ഡിഐഎസ്എൽഐ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ റീഹാബിലിറ്റേഷൻ തെറാപ്പി (സിസിആർടി), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബെഞ്ച്‌ സ്കിൽ (സിബിഎസ്), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കെയർ ഗിവിങ്‌ (സിസിസിജി). ഇവയ്‌ക്ക്‌ അംഗീകൃത കേന്ദ്ര–സംസ്ഥാന വിദ്യാഭ്യാസ ബോർഡിൽനിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌/ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളോടെ 10+2 പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.


സൈൻ ലാംഗ്വേജ് (ഡിപ്ലോമ ഇൻ ടീച്ചിങ്‌ ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്‌സ് ഡിടിഐഎസ്എൽ): പ്രവേശനം കേൾവിശക്തിയില്ലാത്ത വിദ്യാർഥികൾക്കുമാത്രം. അംഗീകൃത കേന്ദ്ര–സംസ്ഥാന വിദ്യാഭ്യാസ ബോർഡിൽനിന്നുള്ള 10+2 അല്ലെങ്കിൽ തത്തുല്യ യോഗ്യതയും (കുറഞ്ഞത് 45 ശതമാനം മൊത്തം മാർക്ക്), കേൾവിവൈകല്യം സംബന്ധിച്ച സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.


ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഡ്യുക്കേഷൻ ആൻഡ്‌ അസ്സിസ്റ്റീവ് ടെക്‌നോളജി: പ്രവേശനം കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കുമാത്രം. അംഗീകൃത വിദ്യാഭ്യാസ ബോർഡിൽനിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 (സീനിയർ സെക്കൻഡറി) പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.


​മറ്റ്‌ വിവരങ്ങൾ


​ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പ്രവേശനത്തിൽ മുൻഗണന നൽകും. ഭിന്നശേഷിയുടെ തോത് അടിസ്ഥാനമാക്കിയായിരിക്കും ഇത്‌ നിശ്ചയിക്കുക: കുറഞ്ഞത് 50 ശതമാനം ഭിന്നശേഷിക്ക് അഞ്ചു മാർക്കും 100 ശതമാനം ഭിന്നശേഷിക്ക് പരമാവധി 10 മാർക്കും എന്നിങ്ങനെയാണ് നൽകുക (രക്തബന്ധുക്കൾക്കുമാത്രമേ ഇത് ബാധകമാകൂ). പ്രവേശനപരീക്ഷ ഇല്ല.

​​അപേക്ഷ 24 വരെ


അപേക്ഷ ഓൺലൈനിൽ ആഗസ്ത്‌ 24നകം നൽകണം. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗക്കാർക്ക് 500 രൂപയും ഒബിസി, ഇഡബ്ല്യുഎസ്, എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 350 രൂപയും.


കേരളത്തിലെ പ്രധാനപ്പെട്ട NBER- അഫിലിയേറ്റഡ് കേന്ദ്രങ്ങൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്‌ (NISH) ആക്കുളം തിരുവനന്തപുരം, ഭിന്നശേഷിക്കാർക്കായുള്ള സംയോജിത പ്രാദേശിക കേന്ദ്രം (CRC) കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR) തൃശൂർ, കെവിഎം കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ ചേർത്തല ആലപ്പുഴ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ട്രെയിനിങ്‌ സെന്റർ തിരുവനന്തപുരം, ഫെയ്ത്ത് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ പാലക്കാട്‌, ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി റീഹാബിലിറ്റേഷൻ ടെക്‌നോളജി ചങ്ങനാശേരി കോട്ടയം. വിവരങ്ങൾക്ക്‌: https://nber-rehabcouncil.gov.in​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home