അന്തമാൻ – നിക്കോബാർ പൊലീസിൽ അവസരം; നാനൂറിലധികം ഒഴിവുകൾ

അന്തമാൻ & നിക്കോബാർ പൊലീസ് വകുപ്പിനുകീഴിലെ എക്സിക്യൂട്ടീവ് ബ്രാഞ്ച്, പൊലീസ് റേഡിയോ ഓർഗനൈസേഷൻ, ഫയർ സർവീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) തുടങ്ങിയ വിഭാഗങ്ങളിലായി ഗ്രൂപ്പ് -ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്), റേഡിയോ ഓപ്പറേറ്റർ, ഫയർമാൻ, ഡ്രൈവർ, വിവിധ ഫോളോവർ തസ്തികകൾ എന്നിവയിലാണ് പ്രധാനമായും ഒഴിവുകളുള്ളത്.
നാനൂറിലധികം ഒഴിവുകൾ കണക്കാക്കുക്കുന്നു. തസ്തികകൾക്ക് അനുസരിച്ച് പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. പല തസ്തികകൾക്കും ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
പ്രായപരിധി: സബ് ഇൻസ്പെക്ടർ തസ്തികകൾക്ക് 30 വയസാണ് ഉയർന്ന പ്രായപരിധി. കോൺസ്റ്റബിൾ തസ്തികകളിൽ പുരുഷന്മാർക്ക് 18 –-25 വയസും സ്ത്രീകൾക്ക് 18 –-30 വയസും. നിയമാനുസൃത ഇളവ് ലഭിക്കും. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകളെയും എസ്ടി വിഭാഗക്കാരെയും ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ (PM&ET), എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് (ആവശ്യമുള്ള തസ്തികകൾക്ക് മാത്രം) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ശ്രീ വിജയപുരം, മായാബന്ദർ, കാർ നിക്കോബാർ, കാംബെൽ ബേ എന്നിവിടങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിലായിരിക്കും കായിക പരീക്ഷകൾ നടക്കുക. ഔദ്യോഗിക വെബ്സൈറ്റായ andamannicobar.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 17.











0 comments