ad
Deshabhimani

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം

Airport authority of India.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 08:26 AM | 1 min read

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 389 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം.


സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർക്കിടെക്ചർ, നിയമം, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വിവാദ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ. എഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'എഎഐ റിക്രൂട്മെന്റ് 2026 അപ്ലൈ ലിങ്ക്' എന്ന ലിങ്കുവഴിയാണ് അപേക്ഷിക്കേണ്ടത്.


മാനേജർ തസ്തികയിലേക്കുള്ള ഉയർന്ന പ്രായപരിധി 32 വയസും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 27 വയസുമാണ്. എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷവും ഇളവ് ലഭിക്കും. മാനേജർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒപ്പം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.


ഫിനാൻസ്, നിയമം, ഓപ്പറേഷൻസ്, സർവേ ആൻഡ് കാർട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലെ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകൾക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണെങ്കിലും പ്രവൃത്തിപരിചയം ആവശ്യമില്ല.


മാനേജർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക്ക് മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home