ad
Deshabhimani

എയിംസിൽ 249 സീനിയർ റസിഡന്റ്‌

aims nagpur
വെബ് ഡെസ്ക്

Published on Dec 24, 2025, 01:04 PM | 1 min read

പഞ്ചാബ് ഭട്ടിൻഡയിലെയും നാഗ്പുരിലെയേും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായി 249 സീനിയർ റസിഡന്റുമാരുടെ ഒഴിവ്‌. ​കരാർ നിയമനമാണ്‌. ജനുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.


ഭട്ടിൻഡയിൽ 163 ഒഴിവുണ്ട്‌. നോൺ അക്കാദമിക് അവസരമാണ്‌. ഒരുവർഷത്തെക്കാണ്‌ നിയമനമെങ്കിലും മൂന്നുവർഷംവരെ ദീർഘിപ്പിച്ചേക്കാം. അനസ്‌തീസിയോളജി, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്‌റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലർ സർജറി, സിഎഫ്എം ഡന്റിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ​മെറ്റബോളിസം, ഫൊറൻസിക് മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, മൈ ക്രോബയോളജി, നിയനറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡി സിൻ, ഒബ്സ്ട്രട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി (റേഡിയോഡയ ഗ്ലോസിസ്), റേഡിയേഷൻ തെറാപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ (സർജറി, ഓർത്തോപീഡിക്സ്), യൂറോളജി, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ വിഭാഗങ്ങളിലാണ്‌ അവസരം.

യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ്/ഡിഎൻബി/എംഡിഎസ്. കേന്ദ്ര/സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി: 45 വയസ്‌. വെബ്‌സൈറ്റ്‌: www.aiimsbathinda.edu.in

​​

നാഗ്‌പുരിൽ 86 ഒഴിവാണുള്ളത്‌. അനസ്‌തീസിയോളജി, അനാട്ടമി, ബാസാർ ആ ആൻഡ് പ്ലാസ്‌റ്റിക് മിസ്‌ഡാഡോളജി, കാർഡിയോതൊറാസിക് സർജറി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നി യനറ്റോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങി 33 വകുപ്പുകളിലാണ് ഒഴിവ്. യോഗ്യത: എംഡി/എംഎസ്. പ്രായപരിധി: 45 വയസ്‌. വെബ്‌സൈറ്റ്‌: www.aiimsnagpur.edu.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home