ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡൽഹി: അഭിഭാഷകരായി എൻറോൾ ചെയ്തവർക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷയായ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിയമബിരുദധാരികൾക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം.
ഇന്ത്യയിലെ കോടതികളിൽ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നതിന് ഈ പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്. ബിസിഐയുടെ നിബന്ധന പ്രകാരം താൽക്കാലിക എൻറോൾമെന്റ് ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ എഐബിഇ പരീക്ഷ വിജയിച്ചിരിക്കണം.
രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ വെച്ച് ഓഫ്‌ലൈൻ രീതിയിലാണ് പരീക്ഷ നടക്കുന്നത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 'AIBE XXI Registration' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി ലോഗിൻ ഐഡി സൃഷ്ടിക്കുക.
അക്കാദമിക് വിവരങ്ങളും സ്റ്റേറ്റ് ബാർ കൗൺസിൽ എൻറോൾമെന്റ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യുക. നിശ്ചിത അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു
പരീക്ഷാ തീയതി, ഹാൾ ടിക്കറ്റ് വിതരണം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉടൻ വെബ്സൈറ്റിൽ ലഭ്യമാകും. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് www.allindiabarexamination.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.










0 comments