ad
Deshabhimani

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്: അപേക്ഷിക്കാനുള്ള തീയതി നീട്ടി

Air force.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2026, 01:59 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 02/2026) റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് മികച്ചൊരു അവസരമാണിത്.


പുതിയ അറിയിപ്പ് പ്രകാരം 2026 ജൂൺ 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വ്യോമസേനയിലെ ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ & നോൺ-ടെക്നിക്കൽ) ബ്രാഞ്ചുകളിലായി ആകെ 379 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.


എഎഫ്സിഎടി എൻട്രി, എൻസിസി സ്പെഷ്യൽ എൻട്രി, ഗേറ്റ് സ്കോർ എൻട്രി എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ പരിശീലന കോഴ്സുകൾ 2027 ജൂലൈയിൽ ആരംഭിക്കും.


ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) അപേക്ഷകർ ബിടെക് ബിരുദം നേടിയിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) അപേക്ഷിക്കാൻ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ഫ്ലൈയിംഗ് ബ്രാഞ്ചിന് 20 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.


ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ & നോൺ-ടെക്നിക്കൽ) തസ്തികയ്ക്ക് 20 മുതൽ 26 വയസ്സ് വരെയാണ് പര്യാപരിധി. എഎഫ്സിഎടി എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് 550 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്.


എന്നാൽ എൻസിസി സ്പെഷ്യൽ എൻട്രി, ഗേറ്റ് സ്കോർ എൻട്രി എന്നിവ വഴി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ ഫീസ് ഒടുക്കുന്നതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. പൂർണ്ണമായും മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.


ഓൺലൈൻ പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക എഎഫ്സിഎടി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.


ഹോം പേജിലെ 'AFCAT 02/2026' ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ആവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത് ഫീസടച്ച് അപേക്ഷ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home