ad
Deshabhimani

സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശനം

civil service academy
വെബ് ഡെസ്ക്

Published on Mar 09, 2026, 09:34 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ് -കം- മെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.


തിരുവനന്തപുരം കവടിയാർ, കൊല്ലം കരിക്കോട്, എറണാകുളം ആലുവ, പാലക്കാട്, മലപ്പുറം പൊന്നാനി, കോഴിക്കോട് വെസ്റ്റ്ഹിൽ, കണ്ണീർ കല്യാശേരി എന്നിവിടങ്ങളിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലേക്കാണ് പ്രവേശനം.


ഏപ്രില്‍ 27ന് ക്ലാസുകള്‍ ആരംഭിക്കും. സിവില്‍ സര്‍വീസ് പരിശീലന സ്‌കോളർഷിപ് പരീക്ഷ 22ന് നടക്കും. kscsa.org വഴി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്ന 5 കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ഓരോ ജില്ലകളിലുമുള്ള സെന്ററുകളിലാണ് ക്ലാസ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home