ad
Deshabhimani

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; എയ്എഐ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി

Airport authority of India.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 02:28 PM | 1 min read

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് അടക്കമുള്ള തസ്തികകളിലെ 389 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറങ്ങി. എഞ്ചിനീയറിംഗ്, ഫിനാൻസ്, ലോ, ഓപ്പറേഷൻസ്, കൊമേഴ്സ്യൽ, ഐടി, ഫയർ സർവീസസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകൾ നികത്തുന്നത്.


ആഗസ്റ്റ് 8, 2026 മുതൽ സെപ്റ്റംബർ 7, 2026 വരെ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാനേജർ (എഞ്ചിനീയറിംഗ്-സിവിൽ): 145 ഒഴിവുകൾ, മാനേജർ (എഞ്ചിനീയറിംഗ്-ഇലക്ട്രിക്കൽ): 16 ഒഴിവുകൾ, മാനേജർ (ഫിനാൻസ്): 34 ഒഴിവുകൾ, മാനേജർ (ഓപ്പറേഷൻസ്): 28 ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്): 79 ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): 36 ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് (ലോ): 6 ഒഴിവുകൾ, ജൂനിയർ എക്സിക്യൂട്ടീവ് (സർവേ & കാർട്ടോഗ്രഫി): 8 ഒഴിവുകൾ എന്നിങ്ങനെയാണുള്ളത്.


ഇവയ്ക്ക് പുറമെ ഐടി, ആർക്കിടെക്ചർ, ഫയർ സർവീസസ്, കൊമേഴ്സ്യൽ തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തിയതിയും വിവരങ്ങളും പിന്നീട് ഔദ്യോഗിക വെബ്സൈറ്റിൽ അറിയിക്കും.


അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1,000 രൂപയാണ്. എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി, വനിതാ ഉദ്യോഗാർത്ഥികൾ, എഎഐയിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷ ഫീസില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home