കോൾ ഇന്ത്യ ലിമിറ്റഡിൽ 936 മാനേജ്‌മെന്റ് ട്രെയിനി

എഐ പ്രതീകാത്മകചിത്രം
മഹാരത്ന പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലായി ആകെ 936 ഒഴിവുകളിലേക്കാണ് നിയമനം. മൈനിങ് വിഭാഗത്തിൽ (276 ഒഴിവ്) ഗേറ്റ് (GATE-2025) സ്കോർ അടിസ്ഥാനമാക്കിയും മറ്റ് വിഭാഗങ്ങളിൽ (660 ഒഴിവ്) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയുമാണ് തെരഞ്ഞെടുപ്പ്.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിസ്റ്റംസ്, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ എൻജിനിയറിങ്, ജിയോളജി, ഹിന്ദി (രാജഭാഷ), കമ്പനി സെക്രട്ടറി എന്നിവയാണ് മറ്റുതസ്‌തികകൾ. ബന്ധപ്പെട്ട വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം (വിഭാഗം അനുസരിച്ച്) ആണ് യോഗ്യത. മൈനിങ് വിഭാഗത്തിന് ഗേറ്റ് 2025 യോഗ്യത നിർബന്ധമാണ്. എസ് സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ 5% ഇളവുണ്ട്.പ്രായപരിധി: 2026 ഏപ്രിൽ 30-ന് 30 വയസ് കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കും.
മൈനിങ് വിഭാഗത്തിൽ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള ഷോർട്ട്ലിസ്റ്റ് വഴിയും, മറ്റ് വിഭാഗങ്ങളിൽ 3 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷ വഴിയുമായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷാ കേന്ദ്രങ്ങൾ അപേക്ഷാസമയത്ത് തിരഞ്ഞെടുക്കാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള കോൾ ഇന്ത്യയുടെ സബ്സിഡിയറി കമ്പനികളിൽ എവിടെയും നിയമനംലഭിക്കാം.അപേക്ഷാ ഫീസ്: 1180 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ ജീവനക്കാർ എന്നിവർക്ക് ഫീസില്ല.അവസാന തീയതി:മൈനിങ് : ജൂൺ 7. മറ്റ് വിഭാഗങ്ങൾ: ജൂൺ 11. www.coalindia.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.










0 comments