ad
Deshabhimani

ഐഎസ്ആർഒയിൽ ടെക്നീഷ്യൻ, ഡ്രോട്സ്മാൻ, ടെക്നിക്കൽ അസി.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2019, 04:39 PM | 0 min read

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ബംഗളൂരു  ഹ്യുമൺ സ്പേസ്  ഫ്ളൈറ്റ് സെന്ററിൽ ടെക്നിഷ്യൻ ബി, ഡ്രോട്സ്മാൻ ബി, ടെക്നിക്കൽ അസി. വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിഷ്യൻ: ഫിറ്റർ 20, ഇലക്ട്രോണിക് മെക്കാനിക് 15, പ്ലംബർ 2, വെൽഡർ 1, മെഷീനിസ്റ്റ് 1 എന്നിങ്ങനെയും ഡ്രോട്സ്മാൻ മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 2 എന്നിങ്ങനെയും ടെക്നിക്കൽ അസി. വിഭാഗത്തിൽ മെക്കാനിക്കൽ 20, ഇലക്ട്രോണിക്സ് 12, സിവിൽ 3 എന്നിങ്ങനെയുമാണ് ഒഴിവ്. http://www.isro.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 13ഴ ഓൺലൈനായി അപേക്ഷിച്ചതിന്റെ രജിസ്ട്രേഷൻ നമ്പർ പിന്നീട് ആവശ്യം വരും.

ടെക്നീഷ്യൻ, ഡ്രോട്സ്മാൻ വിഭാഗത്തിൽ യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർടിഫിക്കറ്റും. ടെക്നിക്കൽ അസി. യോഗ്യത ബന്ധപ്പെ എൻജിനിയറിങ് വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ. എഴുത്ത് പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website ൽ.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home