ad
Deshabhimani

പഞ്ചവത്സര എൽഎൽബി പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2019, 05:24 PM | 0 min read

തിരുവനന്തപുരം
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലെയും സർക്കാരുമായി സീറ്റു പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മെയ്‌ 22ന്‌ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം, കണ്ണൂർ കേന്ദ്രങ്ങളിൽ.

യോഗ്യത: പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ കുറഞ്ഞത് 45 ശതമാനം മാർക്കു നേടി പാസായിരിക്കണം.  എസ്‌ഇബിസി വിഭാഗത്തിന്‌ 42 ശതമാനവും എസ്സി/എസ്ടിക്ക് 40 ശതമാനംവും മാർക്കു മതി. 2019 ഡിസംബർ 31ന് 17 വയസ് പൂർത്തിയായിരിക്കണം.  www.cee.kerala.gov.in വെബ്‌സൈറ്റിലുടെ ഓൺലൈനായി മെയ്‌ എട്ടുവരെ അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home