ad
Deshabhimani

എംജി പഠനവകുപ്പുകളിൽ പിജി പ്രവേശന പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 24, 2018, 06:15 PM | 0 min read


കോട്ടയം > മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള(ക്യാറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 31 വരെ നടത്താം. സർവകലാശാല പഠനവകുപ്പുകളിലെ വിവിധ എംഎ/എംഎസ്സി/എൽഎൽഎം/എംടിടിഎം/എംഎഡ് എന്നീ പ്രോഗ്രാമുകൾക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. അവസാനവർഷ പരീക്ഷാഫലം കാത്തുനിൽക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷയും ഫീസ് സമർപ്പിക്കേണ്ടത്. www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

പ്രവേശന പരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും കാണുക. ഡെബിറ്റ് കാർഡ്, എടിഎം, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഫീസടയ്ക്കാം. ഈ സൗകര്യങ്ങൾ ഇല്ലാത്ത അപേക്ഷകർക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലും ഫീസടയ്ക്കാം.

എംഎസ്സി സൈക്കോളജി പ്രോഗ്രാമിന്റെ പ്രവേശന യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുള്ളതാണ്. എംഎഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകർ അപേക്ഷയുടെ ഹാർഡ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഡയറക്ടർക്ക് നിശ്ചിത തീയതിക്കുള്ളിൽ അയക്കണം.

വിശദവിവരങ്ങൾക്ക് ഇമെയിൽ: [email protected], ഫോൺ: 9447484980.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home