കലിക്കറ്റ് സർവകലാശാല പിഎച്ച്ഡി തമിഴ് പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2018, 07:34 PM | 0 min read


തേഞ്ഞിപ്പലം >  കലിക്കറ്റ് സർവകലാശാലയുടെ 2018 വർഷത്തെ പിഎച്ച്ഡി തമിഴ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 17. ഫീസ് ജനറൽ 550 രൂപ, എസ്‌സി/എസ്ടി 220 രൂപ. 2017 നവംബർ 21ലെ പിഎച്ച്ഡി വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

  സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ, ടാഗോർ നികേതൻ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 20നകം ലഭിക്കണം. പ്രവേശന പരീക്ഷ 24ന് നടത്തി ഏപ്രിൽ 11ന് ഫലം പ്രസിദ്ധീകരിക്കും.

പിഎച്ച്ഡി റഗുലേഷൻ, ഒഴിവുകൾ എന്നീ വിവരങ്ങൾ www.cuonline.ac.in  വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016.
 



deshabhimani section

Related News

View More
0 comments
Sort by

Home