ad
Deshabhimani

എംജി പിജി ഏകജാലകം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2016, 09:40 PM | 0 min read

കോട്ടയം  >  എംജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ പെയ്മെന്റ് ഗേറ്റ്വെ വഴി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് 26ന് വൈകിട്ട് നാലിനകം  അലോട്ട്മെന്റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം.  26നകം ഫീസൊടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനത്തിനര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈന്‍ പെയ്മെന്റ് ഗേറ്റ്വെ വഴിയൊടുക്കുന്ന യൂണിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ് കോളേജുകളില്‍ ഒടുക്കി പ്രവേശനം ഉറപ്പാക്കണം. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലികമായി പ്രവേശനം നേടിയ അപേക്ഷകര്‍ ഒന്നാം അലോട്ട്മെന്റ് ലഭിച്ച കോളജില്‍ തുടരുന്നില്ലാത്ത പക്ഷം തങ്ങളുടെ ടിസി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബന്ധപ്പെട്ട കോളേജില്‍ നിന്നും 26ന് മുന്‍പായി കൈപ്പറ്റണം. അലോട്ട്മെന്റ് ലഭിച്ച എസ്സി/എസ്ടി വിഭാഗം ഒഴിച്ചുള്ള എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ 26ന് മുന്‍പ് സ്ഥിര പ്രവേശനം നേടാത്ത പക്ഷം അത്തരം അപക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0481–6555563, 0481–2733379/2733581.

പിജി ക്ളാസുകള്‍  27ന്
കോട്ടയം >  എംജി സര്‍വകലാശാല 2016–17 അദ്ധ്യയന വര്‍ഷത്തെ പിജി ക്ളാസുകള്‍ 27ന് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home