കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ 40 ഒഴിവ്

കേരള സർക്കാരിന് കീഴിലുള്ള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. ആകെ 40 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർ: 30, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 10. വിവിധ ജില്ലകളിൽ അവസരമുണ്ട്.
യോഗ്യത: അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർ: ഫാർമസിയിൽ ബിരുദം (ബിഫാം). ബന്ധപ്പെട്ട മേഖലയിലെ ഉയർന്ന യോഗ്യത അഭികാമ്യം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കൂടാതെ പിജിഡിസിഎ അല്ലെങ്കിൽ ഡിസിഎ. ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രായപരിധി: അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർ: 30 വയസ് കവിയരുത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 40 വയസ് കവിയരുത്. (പ്രായപരിധി 01.05.2026 അടിസ്ഥാനമാക്കി). അപേക്ഷകളുടെ സ്ക്രീനിങ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, പ്രൊഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിൽ ഒന്നോ അതിലധികമോ രീതികൾ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇമെയിൽ/എസ്‌എംഎസ് വഴി വിവരം ലഭിക്കും. വെബ്സൈറ്റ്: www.cmd.kerala.gov.in. അവസാന തീയതി: മെയ് 21. ഫോൺ: 0471 2320101.










0 comments