ad
Deshabhimani

എയിംസ് കല്ല്യാണിയിൽ 131 സീനിയർ റസിഡന്റ്

aiims kalyani
വെബ് ഡെസ്ക്

Published on May 11, 2026, 10:54 AM | 1 min read

പശ്ചിമ ബംഗാളിലെ കേന്ദ്ര ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) കല്ല്യാണിയിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി സീനിയർ റസിഡന്റ് (നോൺ-അക്കാദമിക്) തസ്തികകളിൽ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.


ഒഴിവുകൾ: അനസ്തേഷ്യ (9), ന്യൂറോ സർജറി (9), സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി (8), എൻഡോക്രൈനോളജി (7), നെഫ്രോളജി (7), സർജിക്കൽ ഓങ്കോളജി (7) തുടങ്ങി 30- ഓളം വിഭാഗങ്ങളിലായാണ് അവസരം.


യോഗ്യത: മെഡിക്കൽ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (എംഡി/എംഎസ്/ഡിഎൻബി) നേടിയവർക്ക് അപേക്ഷിക്കാം. നോൺ-മെഡിക്കൽ വിഭാഗത്തിൽ അനാട്ടമി, ഫിസിയോളജി തുടങ്ങിയ വിഷയങ്ങളിൽ എംഎസ്‌സിയും പിഎച്ച്ഡിയും ഉള്ളവർക്ക് സീനിയർ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം.


പ്രായപരിധി: അപേക്ഷകർ 45 വയസ്‌ കവിയരുത്. നിയമാനുസൃത ഇളവ് ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയോ നേരിട്ടോ (Hybrid Mode) അഭിമുഖത്തിൽ പങ്കെടുക്കാം.


അപേക്ഷാഫീസ്: 1000 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. 'AIIMS KALYANI INTERNAL RESOURCES ACCOUNT' എന്ന പേരിൽ ബാങ്ക് ട്രാൻസ്ഫർ (NEFT) വഴിയാണ് ഫീസ് അടയ്ക്കേണ്ടത്. forms.gle എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി മേയ് 15-ന് വൈകിട്ട് 5നുമുന്പ്‌ അപേക്ഷിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി അയക്കേണ്ടതില്ല.


അഭിമുഖം: മേയ് 26, 28, 29 തീയതികളിൽ രാവിലെ 9:30 മുതൽ എയിംസ് കല്ല്യാണി ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിൽ. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.aiimskalyani.edu.in കാണുക.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home