ബാങ്കിങ് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി:വിവിധ ബാങ്കുകളിലെ ഒഴിവുകളിൽ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന റിക്രൂട്മെന്റിന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ(IBPS) നടത്തുന്ന പരീക്ഷകൾ 2026ഓഗസ്റ്റ് മുതൽ 2027ജനുവരി വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായാണ് പ്രധാനപരീക്ഷകൾ നടക്കുക.
പൊതുമേഖലാ ബാങ്കുകൾ:
പ്രൊബേഷണറി ഓഫീസർ (PO/MT): പ്രിലിമിനറി പരീക്ഷ 2026ഓഗസ്റ്റ് 22, 23, 29.മെയിൻസ് ഒക്ടോബർ 4
സ്പെഷ്യലിസ്റ്റ് ഓഫീസർ : പ്രിലിമിനറി ഒക്ടോബർ 10, 11മെയിൻസ് നവംബർ 1-ന്.
കസ്റ്റമർ സർവീസ് അസോസിയേറ്റ് (CSA): പ്രധാന പരീക്ഷ ഡിസംബർ 27-ന്
റീജിയണൽ റൂറൽ ബാങ്കുകൾ (RRBs):
ഓഫീസർ സ്കെയിൽ I: പ്രിലിമിനറി പരീക്ഷ നവംബർ 21, 22തീയതികളിൽ.
ഓഫീസ് അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ ഡിസംബർ 6, 12, 13.മെയിൻസ് 2027ജനുവരി 30.
ഓഫീസർ സ്കെയിൽ II & III - 2026ഡിസംബർ 20-ന്
അപേക്ഷകൾ ഓൺലൈൻ വഴി മാത്രമാണ്
പ്രിലിമിനറി,മെയിൻ പരീക്ഷകൾക്കായി ഒറ്റ രജിസ്ട്രേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
വിശദമായ വിജ്ഞാപനത്തിനും പരീക്ഷാ നിബന്ധനകൾക്കും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. https://www.ibps.in/










0 comments