നാവികസേനയിൽ 260 എസ്‌എസ്‌സി ഓഫീസർ

ഇന്ത്യൻ നാവികസേന ഷോർട്ട് സർവീസ് കമീഷൻ (എസ്എസ്‌സി) ഓഫീസർ തസ്തികയിലേക്ക് അവിവാഹിതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു . 2027 ജനുവരിയിൽ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ (ഐഎൻഎ) ആരംഭിക്കുന്ന കോഴ്സിലേക്കാണ് നിയമനം. എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എഡ്യുക്കേഷൻ ബ്രാഞ്ചുകളിലായി മൊത്തം 260 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24. യോഗ്യത: ഓരോ ബ്രാഞ്ചിനും വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധികളുമുണ്ട്. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാൻ കുറഞ്ഞത് 60% മാർക്കോടെ ബിരുദം/ബിടെക്/തത്തുല്യം ആവശ്യമാണ്. അവസാന വർഷവിദ്യാർഥികൾക്കും അപേക്ഷിക്കാം. പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ തസ്തികകളിലേക്ക് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്ക് വേണം. ശാരീരിക യോഗ്യത: ഉയരം, ഭാരം, ടാറ്റൂ എന്നിവ സംബന്ധിച്ചുള്ള വിശദ മെഡിക്കൽ അളവുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുപ്പ് രീതി: യോഗ്യതാ പരീക്ഷയിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ് ലെഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.










0 comments