എയിംസ്: 460 ഒഴിവ്

ദിയോഘർ: 183 സീനിയർ റസിഡന്റ് ജാർഖണ്ഡ് ദിയോഘറിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 183 സീനിയർ റസിഡന്റ് ഒഴിവ്. കരാർ നിയമനമാണ്. അഭിമുഖം ജൂൺ 20ന്. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി. പ്രായപരിധി: 45 വയസ്. വെബ്‌സൈറ്റ്: www.aiimsdeoghar.edu.in മംഗളഗിരി: 117 സീനിയർ റസിഡന്റ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 117 സീനിയർ റസിഡന്റ്/സീനിയർ ഡെമോൺസ്ട്രേറ്റർ ഒഴിവ്. താൽക്കാലിക നിയമനമാണ്. അഭിമുഖം ജൂൺ 18, 19 തീയതികളിൽ. . യോഗ്യത: എംഡി/ഡിഎൻബി/ഡിഎം/എംസിഎച്ച്/എംഎസ്/പിഎച്ച്ഡി. പ്രായപരിധി: 45 വയസ്. വെബ്‌സൈറ്റ്: www.aiimsmangalagiri.edu.in രാജ്കോട്ട്: 110 സീനിയർ/ജൂനിയർ റസിഡന്റ് രാജ്‌കോട്ടിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (78), ജൂനിയർ റസിഡന്റ് (32) തുടങ്ങിയ നോൺ അക്കാദമി ക് തസ്തികകളിൽ 110 ഒഴിവ്. റഗുലർ നിയമനമാണ്. സീനിയർ റസിഡൻ്റ് തസ്‌തികയിലേക്ക് ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം: 45. ജൂനിയർ റസിഡന്റ് അഭിമുഖം ജൂൺ 20ന്. പ്രായം: -30. യോഗ്യത: എംബിബിഎസ്, എംഡി/എംഎസ്/ഡിഎൻബി. വെബ്‌സൈറ്റ്: www.aiimsrajkot.edu.in ഗോരഖ്പുർ: 50 ഫാക്കൽറ്റി ഗോരഖ്‌പുരിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 50 ഫാക്കൽറ്റി (ഗ്രൂപ്പ് എ) അവസരം. ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം. ജൂൺ 30 വരെ അപേക്ഷിക്കാം. തസ്‌തികകൾ: പ്രൊഫസർ, അഡീഷനൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ. വിശദവിവരങ്ങൾ www.aiimsgorakhpur.edu.inൽ.










0 comments