റെയിൽവേയിൽ 22,195 അവസരം ഗ്രൂപ്പ് ഡി വിജ്ഞാപനമായി

ഇന്ത്യൻ റെയിൽവേയിലെ വിവിധ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപേക്ഷ ക്ഷണിച്ചു. സെൻട്രലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷൻ (CEN) 09/2025 പ്രകാരം ലെവൽ-1 വിഭാഗത്തിൽ ആകെ 22,195 ഒഴിവുകളാണുള്ളത്. പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റനർ, അസിസ്റ്റന്റ് തുടങ്ങിയവയാണ് പ്രധാന തസ്തികകൾ. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ആർആർബികൾ: അഹമ്മദാബാദ്, അജ്മീർ, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ബിലാസ്പൂർ ,ചണ്ഡീഗഡ് , ചെന്നൈ, ഗോരഖ്പൂർ, ഗുവാഹത്തി, കൊൽക്കത്ത, മുംബൈ , പ്രയാഗ്രാജ്, റാഞ്ചി, സെക്കന്തരാബാദ്. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ് അല്ലെങ്കിൽ ഐടിഐ. പ്രായപരിധി (01.01.2026 പ്രകാരം): 18 – 33 വയസ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും) . തെരഞ്ഞെടുപ്പ് രീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. തരഞ്ഞെടുക്കപ്പെടുന്നവർ റെയിൽവേ അഡ്മിനിസ്ട്രേഷൻ നടത്തുന്ന മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കണം. ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ മെഡിക്കൽ നിലവാരങ്ങളുണ്ട്. അപേക്ഷാ ഫീസ്: 500 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/വനിതകൾ/ഇബിസി വിഭാഗക്കാർക്ക് 250 രൂപ. അതത് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം അപേക്ഷിക്കുക. തിരുവനന്തപുരം ആർആർബിയുടെ വെബ്സെെറ്റ്: https://www.rrbthiruvananthapuram.gov.in/
റൈറ്റ്സ്: 48 ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡ്, 48 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. തസ്തികയും യോഗ്യതയും: ടീം ലീഡർ (സേഫ്റ്റി), ടീം ലീഡർ (സിവിൽ), ടീം ലീഡർ (ക്യുസി): സിവിൽ എൻജിനിയറിങ് ബിരുദം, 15 വർഷ പരിചയം. ടീം ലീഡർ (എംഇപി): ഇലക്ട്രിക്കൽ/മെ ക്കാനിക്കൽ എൻജിനിയറിങ് ബിരുദം, 15 വർഷ പരിചയം. . പ്രോജക്ട് എൻജിനിയർ (സിവിൽ): സിവിൽ എൻജിനിയറിങ് ബിരുദം, 7 വർഷ പരിചയം. പ്രോജക്ട് എൻജിനിയർ (എംഇപി): ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം, 7 വർഷ പരിചയം. ഇൗ തസ്‌തികകളിൽ അഭിമുഖം ഫെബ്രുവരി 23നും 24നുമായിരിക്കും. ജൂനിയർ എൻജിനീയർ (സിവിൽ): സിവിൽ എൻജിനിയറിങ്ങിൽ ബിരുദം/ ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷ പരിചയവും. ജൂനിയർ എൻജിനീയർ (എംഇപി): ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ; ഡിപ്ലോമക്കാർക്ക് 7 വർഷവും ബിരുദക്കാർക്ക് 5 വർഷ പരിചയവും. ഇവയുടെ അഭിമുഖം ഫെബ്രുവരി 25നും 27നും നടക്കും. പ്രായപരിധി: 55 വയസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com കാണുക.









0 comments