ഐഎസ്‌ആർഒയിൽ 175 ഒഴിവ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എൻജിനിയർ ‘എസ്‌സി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി ആകെ 175 ഒഴിവുണ്ട്. രാജ്യത്തുടനീളമുള്ള വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിലും ലബോറട്ടറികളിലും ആയിരിക്കും നിയമനം. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ 6.84 CGPA യോടെയോ വിജയിച്ച BE/BTech അല്ലെങ്കിൽ തത്തുല്യ ബിരുദം ആണ് യോഗ്യത. പ്രായപരിധി: 28. നിയമാനുസൃത ഇളവ് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെ രാജ്യത്തെ 37 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. 250 രൂപയാണ് അപേക്ഷാ ഫീസ്. തുടക്കത്തിൽ എല്ലാ ഉദ്യോഗാർഥികളും 750 രൂപ പ്രോസസിങ് ഫീസായി അടയ്ക്കണം. പരീക്ഷ എഴുതുന്ന വനിതകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് പൂർണമായും റീഫണ്ട് ചെയ്യും. മറ്റുള്ളവർക്ക് 500 രൂപ തിരികെ ലഭിക്കും. www.isro.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 16.










0 comments