ad
Deshabhimani

ബിഎസ്എൻഎല്ലിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ)
വെബ് ഡെസ്ക്

Published on Feb 05, 2026, 07:03 PM | 1 min read

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) ടെലികോം, ഫിനാൻസ് സ്ട്രീമുകളിൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി (SET) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്‌ ബിരുദധാരികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും കോസ്റ്റ് ആൻഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻസി ) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 24900 - – 50500 രൂപയുടെ IDA ശമ്പള സ്കെയിലിൽ (E-3) നിയമിക്കും. ഒഴിവു വിവരങ്ങൾ: സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി (ടെലികോം)95, സീനിയർ എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്)25. യോഗ്യത: ടെലികോം സ്ട്രീം– ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള എൻജിനിയറിങ്‌ ബിരുദം. ഫിനാൻസ് സ്ട്രീം: സിഎ അല്ലെങ്കിൽ സിഎംഎ. പ്രായപരിധി: അപേക്ഷകർക്ക് 2026 മാർച്ച് 7-ന് 21 –30 വയസ് . സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: : 2500 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗക്കാർക്ക്: 1250 രൂപ. തെരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് ഒബ്ജക്റ്റീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് . പരീക്ഷയിൽ ആപ്റ്റിറ്റ്യൂഡ്, സാങ്കേതിക വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയും ഉണ്ടായിരിക്കും. ഫെബ്രുവരി 5 മുതൽ മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. സിബിടി തീയതി മാർച്ച്‌ 29ന്‌ ആയിരിക്കും. ബോണ്ടും പ്രൊബേഷനും: നിയമിതരാകുന്ന ഉദ്യോഗാർഥികൾ അഞ്ച് വർഷത്തേക്ക് ബിഎസ്എൻഎല്ലിൽ സേവനമനുഷ്ഠിക്കാമെന്ന വ്യവസ്ഥയിൽ 9 ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണം. രണ്ട് വർഷത്തെ പ്രൊബേഷൻ കാലയളവും ഒരു വർഷത്തെ പരിശീലനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റുകളായ www.bsnl.co.in അല്ലെങ്കിൽ www.externalexam.bsnl.co.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home