ad
Deshabhimani

ഗ്രൂപ്പ് ‘സി’യിൽ ഒഴിവ് 2536; കമ്പയിൻഡ് ഹയർ സെക്കൻഡറി
പരീക്ഷാ വിജ്ഞാപനമായി

Group C Vacancies.jpg
വെബ് ഡെസ്ക്

Published on Sep 14, 2026, 07:16 AM | 1 min read

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ‘ഗ്രൂപ്പ് -സി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) കമ്പയിൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എക്സാമിനേഷൻ, 2026 (CHSL) വിജ്ഞാപനം പുറപ്പെടുവിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2,536 -ഓളം താൽക്കാലിക ഒഴിവാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലായിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയമാണ് അടിസ്ഥാന യോഗ്യത. കൺസ്യൂമർ അഫയേഴ്സ്, സാംസ്കാരിക മന്ത്രാലയം എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു പാസായിരിക്കണം. 2026 ഒക്ടോബർ ഏഴി-നകം യോഗ്യത നേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. പ്രായപരിധി: 18–27. നിയമാനുസൃത ഇളവ്‌ ലഭിക്കും. രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെയും (Tier- I, Tier -II), തുടർന്ന് നടത്തുന്ന സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ടൈപ്പിങ്‌ ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.


കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, പൂർവ സൈനികർ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് ഫീസില്ല. https://ssc.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ ഏഴ്‌. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 18003093063 (ടോൾ ഫ്രീ നമ്പർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home