സിഐഎസ്‌എഫ് 403 ഹെഡ് കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിളിന്റെ (ജനറൽ ക്വാട്ട) 403 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്‌പോർട്സ് ക്വാട്ട നിയമനമാണ്. വുഷു, തയ്‌ക്കോണ്ടോ, കരാട്ടേ, പെൻകാക് സിലാറ്റ്, ആർച്ചറി, കയാക്കിങ്, കനോയിങ്, റോവിങ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, ജിംനാസ്‌റ്റിക്‌സ്, ഫെൻസിങ്, ഖൊ ഖൊ, സ്വിമ്മിങ്, അക്വാട്ടിക്‌സ്, വോളിബോൾ തുടങ്ങിയ സ്‌പെഷ്യാലിറ്റികളിലാണ് അവസരം. യോഗ്യത: പ്ലസ് ടു ജയം, സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായം: 18 –- 23 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: : 1000 രൂപ. എസ്‌സി/എസ്ടിക്കാർക്ക് ഫീസില്ല. ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cisfrectt.cisf.gov.in










0 comments