ഡെയ്ഞ്ചർ ബിൽഡിങ്/കെമിക്കൽ പ്രോസസ് വർക്കർ

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഓർഡ്‌നൻസ് ഫാക്ടറികളിൽ ഡെയ്‌ഞ്ചർ ബിൽഡിങ് വർക്കർ (ഡിബിഡബ്ല്യു), കെമിക്കൽ പ്രോസസ് വർക്കർ (സിപിഡബ്ല്യു) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ഡെയ്‌ഞ്ചർ ബിൽഡിങ് വർക്കറുടെ 125 ഒഴിവും മധ്യപ്രദേശിലെ ഇട്ടാർസിയിൽ കെമിക്കൽ പ്രോസസ് വർക്കറുടെ 135 ഒഴിവുമുണ്ട്. കരാർ നിയമനമാണ്. തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ. നാലുവർഷംവരെ ദീർഘിപ്പിക്കാം. യോഗ്യത: അറ്റെൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എഒസിപി) ട്രേഡിൽ നാഷണൽ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ്. പ്രായം: 18 –- -40 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും. തപാൽമുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങളും അപേ ക്ഷാഫോമും www.munitionsindia.inൽ ലഭിക്കും.









0 comments