കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ 1117 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലെ 1117 ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, മുപ്പതിലധികം സീറ്റുള്ള പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയം എന്നിവയാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹന വകുപ്പിൽനിന്ന് നിശ്ചിതസമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായപരിധി: 25–55. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുക. അധിക മണിക്കൂറിന് 135 രൂപ അലവൻസായി നൽകും. ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എന്നിവ ഉൾപ്പെടുത്തി www.cmd.kerala.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത് 3.










0 comments