ഡിആർഡിഒ ആർഎസി: 152 സയന്റിസ്റ്റ്

ബി ഡിആർഡിഒ റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ഡിആർഡിഒ ആർഎസി) 152 സയന്റിസ്റ്റ് ബി തസ്തികകളിലെ നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സയന്റിസ്‌റ്റ് 'ബി’ (ഡിആർഡിഒ) 127, സയന്റിസ്‌റ്റ്/ എൻജിനിയർ 'ബി'(എഡിഎ) 09, എൻകേഡേർഡ് പോസ്‌റ്റ് ഓഫ് സയന്റിസ്‌റ്റ് 'ബി' 16 എന്നിങ്ങനെയാണ് അവസരം. യോഗ്യത: ബിടെക്/ബിഇ, എംഎ, എംഎസ്‌സി ജയം. പ്രായപരിധി: യുആർ/ഇഡബ്ല്യുഎസ്: 35. ഒബിസി (നോൺ-ക്രീമിലെയർ): 38. എസ്‌സി/എസ്ടി: 40 വയസ്. അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി/ദിവ്യാംഗൻ, വനിതകൾ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rac.gov.in കാണുക.










0 comments