ജാമിയ മിലിയ സർവകലാശാലയിൽ 143 അനധ്യാപകർ

ഡൽഹിയിലുള്ള കേന്ദ്ര സർവകലാ ശാലയായ ജാമിയ മിലിയ ഇസ്‌ല മിയയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്. ഹിന്ദി, ഉറുദു ഭാഷകൾ അറിയുന്നവർക്ക് മുൻഗണന. എൽഡി ക്ലാർക്ക് –- 60 ഒഴിവ്-. യോഗ്യത: ബിരുദവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവും. പ്രായം: 40 കവിയരുത്. മൾട്ടി ടാസ്സിങ് സ്റ്റാഫ്: -60 ഒഴിവ്. യോഗ്യത: പത്താം ക്ലാസ്/ഐടിഐ വിജയം. പ്രായം: 40 കവിയരുത്. മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി രജിസ്ട്രാർ- 2, സെക്ഷൻ ഓഫീസർ -9, അസിസ്റ്റന്റ് -12. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 1000 രൂപ, മറ്റ് തസ്തികകളിലേക്ക് 700 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല. അപേക്ഷ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം സർവകലാശാല ഓഫീസിൽ ലഭിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും www.jmi.ac.inൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.











0 comments