ad
Deshabhimani

ന്യൂക്ലിയർ പവർ 
കോർപ്പറേഷനിൽ 
337 അപ്രന്റീസ്‌

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ)   337 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
വെബ് ഡെസ്ക്

Published on Jul 09, 2025, 07:12 PM | 1 min read

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ) 337 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ട്രേഡ് അപ്രന്റീസ് 122, ഡിപ്ലോമ അപ്രന്റീസ് 94, ഗ്രാജുവേറ്റ് അപ്രന്റീസ് 121 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത: ട്രേഡ് അപ്രന്റീസ്–- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. ഡിപ്ലോമ അപ്രന്റീസ്–- സംസ്ഥാന കൗൺസിൽ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, സംസ്ഥാന സർക്കാർ/സർവകലാശാല സ്ഥാപിച്ചതോ കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനത്തിൽനിന്നുള്ള എൻജിനിയറിങ്‌ ബിരുദം. ഗ്രാജുവേറ്റ് അപ്രന്റീസ്: എൻജിനിയറിങ്‌/ടെക്നോളജി സ്ട്രീമുകളിലോ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ ജനറൽ സ്ട്രീമുകളിലോ ബിരുദാനന്തര ബിരുദം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂലൈ 21. വിവരങ്ങൾ: www.npcil.nic.inൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home