ad
Deshabhimani

എയിംസിൽ 
റസിഡന്റ് , ഫാക്കൽറ്റി

എയിംസിൽ 
റസിഡന്റ് , ഫാക്കൽറ്റി
വെബ് ഡെസ്ക്

Published on May 27, 2025, 07:46 PM | 2 min read

കല്യാണി: 200 ജൂനിയർ റസിഡന്റ്‌ , 210 സീനിയർ റസിഡന്റ്


ബംഗാൾ കല്യാണിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വകുപ്പുകളിൽ 200 ജൂനിയർ റസിഡന്റിന്റെ (നോൺ അക്കാദമിക്) അവസരം. 6 മാസത്തെ കരാർ നിയമനമാണ്‌. അഭിമുഖം ചൊവ്വ രാവിലെ 9ന്‌. സീനിയർ റസിഡന്റുമാർക്കും നോൺ അക്കാദമിക് വിഭാഗത്തിലാണ്‌ അവസരം. 3 വർഷ കരാർ നിയമനമാണ്‌. അഭിമുഖം ജൂലൈ 1, 2 തീയതികളിൽ നടക്കും. അനസ്‌തീസിയോളജി, കാർഡിയോളജി, സിടിവിഎസ്, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ ആൻഡ് ട്രോമ, എൻഡോക്രിനോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബിജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്‌സ്‌, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പിഎംആർ, സൈക്യാട്രി, പൾമോ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി, റുമറ്റോളജി, സർജിക്കൽ ഓങ്കോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ബയോകെമിസ്ട്രി, സിഎംഎഫ്എം, മൈക്രോബയോളജി, പതോളജി, ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്‌. വെബ്‌സൈറ്റ്‌: www.aiimskalyani.edu.in


നാഗ്‌പുർ: 58 ഫാക്കൽറ്റി

ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് നാഗ്‌പൂരിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ വിവിധ വിഭാഗങ്ങളിലായി 58 ഫാക്കൽറ്റി അവസരം. ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനമുണ്ട്‌. ജൂൺ 16വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ. ഒഴിവുള്ള വകുപ്പുകൾ: ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, ബയോ സ്‌റ്റാറ്റിസ്റ്റിക്സ്, കാർഡിയോളജി, കാർഡിയോതൊറാസിക് സർ ജറി, ഡെർമറ്റോളജി, ഡെന്റിസ്ട്രി (പ്രോസ്തോ ഡോന്റിസ്റ്റ്), എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഇഎൻടി, ഗ്യാസ്ട്രോ എൻട്രോളജി (മെഡിക്കൽ), ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, മെഡിക്കൽ ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഓഫ്‌താൽമോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്യൂണോളജി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഒരോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി. വെബ്‌സൈറ്റ്‌: www.aiimsnagpur.edu.in.


മംഗളഗിരി: 50 ഫാക്കൽറ്റി

ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വകുപ്പുകളിൽ ഫാക്കൽറ്റിയുടെ 50 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്‌. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള തസ്‌തികകൾ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ. ഒഴിവുള്ള വകുപ്പുകൾ: ബയോകെമിസ്ട്രി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഹെമറ്റോളജി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ്‌ ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി/റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറപ്പി/റേഡിയേഷൻ ഓങ്കോളജി. വെബ്‌സൈറ്റ്‌: www.aiimsmangalagiri.edu.in.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home