ad
Deshabhimani

എൻസിസി 
സ്പെഷ്യൽ എൻട്രി

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമീഷൻ (നോൺ-ടെക്) എൻട്രിയിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽനിന്നും സ്‌ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Feb 16, 2026, 10:45 AM | 1 min read

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമീഷൻ (നോൺ-ടെക്) എൻട്രിയിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽനിന്നും സ്‌ത്രീകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഇരു വിജ്ഞാപനങ്ങഴിലായി എൻസിസി സ്പെഷ്യൽ എൻട്രി സ്കീം 124–-ാമത് കോഴ്സിലേക്കുള്ള (ഒക്ടോബർ 2026) അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. ആകെ 76 (പുരുഷൻ 70, സ്‌ത്രീകൾ) 6 ഒഴിവുണ്ട്. ഇതിൽ 68 എണ്ണം പൊതുവിഭാഗത്തിനും 8എണ്ണം യുദ്ധത്തിൽ മരിച്ച സൈനികരുടെ ആശ്രിതർക്കുമാണ്. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. കൂടാതെ, എൻസിസി ‘സി' സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘ബി' ഗ്രേഡ് നേടിയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 2026 ജൂലൈ 1-ന് 19 – 25 വയസ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ്‌ അക്കാദമിയിൽ 49 ആഴ്ചത്തെ പ്രീ-കമീഷൻ പരിശീലനം നൽകും. ഇക്കാലയളവിൽ പ്രതിമാസം ₹ 56,100 സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയായാൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. തെരഞ്ഞെടുപ്പ് രീതി: അപേക്ഷകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത ശേഷം സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് . എസ്‌എസ്‌ബി ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 16. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.joinindianarmy.nic.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home