ആറ് എയർബാഗുകളുമായി വാഗൺ ആർ

മുംബൈ : സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ടാറ്റയെ മറിക്കടക്കാൻ എത്തിയിരിക്കുകയാണ് മാരുതിയുടെ വാഗൺ ആർ. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകളിൽ ഒന്ന് കൂടിയാണ് മാരുതി വാഗൺആർ. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വാഗൺആറിർ ആറ് എയർബാഗുകൾ പുതുതായി കമ്പനി നൽകിയിട്ടുണ്ട്. 6 എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഗൺആറിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാഗൺആറിന്റെ വില 6.61 ലക്ഷം മുതൽ 8.73 ലക്ഷം രൂപ വരെയാണ്. അടുത്തമാസത്തോടെ കാറുകൾക്ക് വില വർധിക്കാനുള്ള സാധ്യതയുണ്ട്.
7 ഇഞ്ച് ടച്ച്സ്‌ക്രീൻ, ഇലക്ട്രിക് ORVM-IÄ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ കാറിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS, EBD, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ നൽകിയിട്ടുണ്ട്. 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗൺആറിന് നൽകിയിരിക്കുന്നത്.
0 comments