ഇന്ത്യയിൽ 'റീസെ മോട്ടോ' ഹെൽമറ്റുകൾ ഉടൻ

2025 ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ "റീസെ മോട്ടോ' എന്ന പേരിൽ മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ പുറത്തിറക്കാൻ റെയ്‌സ് മോട്ടോ ഒരുങ്ങുന്നു. റെയ്‌സ് മോട്ടോയുടെ സ്ഥാപകനും എംഡിയുമായ യോഗേഷ് മഹാൻസാരിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഫുൾ-ഫേസ് മോഡലിൽ തുടങ്ങി നിരവധി മോട്ടോർസൈക്കിൾ ഹെൽമെറ്റുകളായിരിക്കും റെയ്‌സ് മോട്ടോ പുറത്തിറക്കുന്നത്. ഹെൽമെറ്റുകൾ ബിഐഎസ്, ഐഎസ്ഐ മാനദണ്ഡങ്ങളും ഇസിഇ 22.06 മാനദണ്ഡങ്ങളും പാലിക്കും. ഹെൽമെറ്റുകളുടെ വില ഉടൻ വെളിപ്പെടുത്തുമെന്ന് റെയ്‌സ് മോട്ടോ പറഞ്ഞു.
'ഏപ്രിലിൽ, ഞങ്ങളുടെ ആദ്യത്തെ 'റീസെ മോട്ടോ' ബ്രാൻഡഡ് ഹെൽമെറ്റ് പുറത്തിറങ്ങും, അത് ഒരു ഫുൾ-ഫേസ് ഹെൽമെറ്റായിരിക്കും. ഈ വർഷം, ഞങ്ങൾ റീസെ ഹെൽമെറ്റ് ശ്രേണി വികസിപ്പിക്കുകയും നെക്സസ് ഹെൽമെറ്റുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് നെക്സസ് പ്രോഗ്രാം കൊണ്ടുവരുകയും ചെയ്യും' റീസെ മോട്ടോയുടെ സ്ഥാപകനും എംഡിയുമായ യോഗേഷ് മഹൻസാരിയ പറഞ്ഞു.










0 comments