പുതിയ മോഡൽ ക്ലാവിസുമായി കിയ; ടീസര്‍ പുറത്ത്

ന്യൂഡൽഹി : പുതിയ കാറിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് കിയ ഇന്ത്യ. കിയ ക്ലാവിസിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വാഹന പ്രേമികള്‍ക്ക് കിയ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ക്ലാവിസ് എന്നാണ് പുതിയ മോഡലിന്റെ പേര്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് വരുന്ന കിയയുടെ തന്നെ മോഡലായ കാരൻസിനും മുകളിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം. വിപണിയിലുള്ള കിയയുടെ മറ്റു മോഡലുകളുമായി സാമ്യമുള്ളതാണ് ക്ലാവിസിന്റെ ഡിസൈൻ. കിയ കാരന്റെ പ്രകടനം തന്നെയാണ് പുത്തൻ മോഡലായ ക്ലാവിനും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ.
ടീസറിൽ ക്ലാവിസിന്റെ ഹെഡ്‌ലൈറ്റ് കാണിക്കുന്നുണ്ട്. എൽഇഡി ഡേ ടൈം റണ്ണിങ് ലാംമ്പ്, ADAS ലെവൽ 2 , എൽഇഡി പ്രൊജക്ടർ ഹെഡ് ലാംമ്പ് എന്നിവയുമായാണ് ക്ലാവിസിന്റെ വരവ്. ഇതിനു പുറമെ പനോരമിക് സൺറൂഫും പൂർണ്ണമായുള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ടീസറിൽ കാണാം. പുനർരൂപകൽപന ചെയ്ത ബംമ്പർ, ലൈറ്റിങ് ഘടകങ്ങൾ, റൂഫ് റെയിലുകൾ, പുതിയ സെറ്റ് അലോയി വീലുകൾ എന്നിവ കൂടി വരുമ്പോൾ കാരൻസിനെ അപേക്ഷിച്ച് ക്ലാവിസ് അൽപ്പം കൂടി മുന്നിൽ നിൽക്കും.
വെന്റിലേറ്റഡ് റിയർ സീറ്റ്സ്, പുതിയ നിറങ്ങളും അപ്ഹോൾസ്റ്ററിയുമായി വരുന്ന പുനർ രൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ് എന്നിവയും 390 ഡിഗ്രി പാർക്കിങ് ക്യാമറയും ലാർജർ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റവും പുതിയ ഫീച്ചറുകളായി പ്രതീക്ഷിക്കാം. എൻജിൻ ഓപ്ഷനുകൾ കാരൻസിനെ പോലെയാകാൻ സാധ്യതയുണ്ട്. മൂന്ന് എൻജിനുകളാണ് പ്രധാനമായും. ഒന്നാമത്തേത്, 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 113 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ. കൂടാതെ 158 ബിഎച്ച്പി കരുത്തും 253 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഇതിൽ ഉൾപ്പെടുന്നു. 6 സ്പീഡ് ഐഎംടി ട്രാൻസ്മിഷൻ അല്ലെങ്കിൽ 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ലഭ്യമാണ്.
0 comments