ad
Deshabhimani

print edition നാല് ഡ്രൈവിങ് മോഡുമായി പുതിയ ടിവിഎസ് 
അപ്പാച്ചെ ആര്‍ടിഎക്സ്

tvs
വെബ് ഡെസ്ക്

Published on Nov 04, 2025, 10:13 AM | 1 min read

ടിവിഎസ് മോട്ടോര്‍ കമ്പനി സാഹസികത ഇഷ്ടപ്പെടുന്ന റൈഡര്‍മാരെ ലക്ഷ്യമിട്ട് പുതിയ സൂപ്പര്‍ പ്രീമിയം മോഡല്‍ അപ്പാച്ചെ ആര്‍ടിഎക്സ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ തലമുറ ടിവിഎസ് ആര്‍ടി-എക്സ്ഡി 4 എന്‍ജിന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഈ വാഹനത്തിലൂടെ അഡ്വഞ്ചര്‍ റാലി ടൂറര്‍ വിഭാഗത്തിലേക്കും കമ്പനി പ്രവേശിച്ചു. 299.1 സിസി, സിംഗിള്‍- സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, 4-സ്ട്രോക്ക് ഡിഒഎച്ച്സി എന്‍ജിനാണ് അപ്പാച്ചെ ആര്‍ടിഎക്സിന് കരുത്തേകുന്നത്. ഇത് 9000 ആര്‍പിഎമ്മില്‍ 36 പിഎസ് കരുത്തും, 7000 ആര്‍പിഎമ്മില്‍ 28.5 എന്‍എം ടോര്‍ക്കും ഉൽപ്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


6- സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഫ്യൂവല്‍ ഇൻജക്ഷന്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-– ബൈ-–വയര്‍ ത്രോട്ടില്‍ സിസ്റ്റം എന്നിവയും അര്‍ബന്‍, റെയിന്‍, ടൂര്‍, റാലി എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, ഡിആര്‍എല്‍എസോടുകൂടിയ ക്ലാസ്-ഡി ഹെഡ്-ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ലീനിയര്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റുചില പ്രധാന സവിശേഷതകള്‍. പ്രാരംഭ വില 1.99 ലക്ഷം രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home