ad
Deshabhimani

വിപണി പിടിക്കാന്‍ വീണ്ടും ടാറ്റ സിയാറ

tata
വെബ് ഡെസ്ക്

Published on Dec 30, 2025, 02:14 PM | 1 min read

വാഹനപ്രേമികളെ അതിശയിപ്പിച്ചുകൊണ്ട് ടാറ്റ സിയാറ വീണ്ടുമെത്തി. എസ്-യുവി വിസ്മയം ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച വാഹനം എന്ന വിശേഷമുള്ള സിയാറ 2003 ല്‍ കളം വിട്ടതാണ്. 22 വര്‍ഷത്തിനുശേഷം പുത്തന്‍ കരുത്തില്‍ ഒട്ടേറെ പുതുമകളോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്.


1.5 ലിറ്റര്‍ ടിജിഡിഐ എന്‍ജിനിലാണ് പുതിയ സിയാറ പെട്രോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇത് 160 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 1.5 ലീറ്റർ, 4 സിലിണ്ടർ ഡയറക്ട്- ഇൻജക്‌ഷൻ ടർബോചാർജ്ഡ് യൂണിറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ആറ് -സ്പീഡ് മാന്വൽ, ഏഴ് -സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ 106 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന നാച്വറലി ആസ്പിരേറ്റഡ് വേരിയന്റും ലഭ്യമാണ്. ഡീസല്‍ വകഭേദത്തില്‍ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6- സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമാണ്.


പഴയ സിയാറയുടെ മുഖമുദ്രയായിരുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോകളും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും പുതിയമോഡലിനും നല്‍കിയിട്ടുണ്ട്. പുതുമയ്ക്കായി സ്-പ്ലിറ്റ് ഹെഡ്‌ലാമ്പുകളും പഴയ 15 ഇഞ്ച് ടയറുകള്‍ക്ക് പകരം 19 ഇഞ്ച് ടയറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.


മൂന്ന് സ്ക്രീന്‍ ഡാഷ് ബോര്‍ഡാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 12.3 ഇഞ്ച് സെന്‍ട്രല്‍ ടച്ച് സ്ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, 12.3 ഇഞ്ച് പാസഞ്ചര്‍ ഡിസ്-പ്ലേ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. ഇല്ല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്റ്റിയറിങ് വീൽ, 360 -ഡിഗ്രി കാമറ, 12- സ്പീക്കർ ജെബിഎല്‍ സിസ്റ്റം, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, വലിയ പനോരമിക് സൺറൂഫ് തുടങ്ങിയവയാണ് പുതിയ യാത്രാനുഭവം സമ്മാനിക്കുന്നതിന് ടാറ്റ ഇതില്‍ സജ്ജമാക്കിയിരിക്കുന്ന മറ്റു പ്രീമിയം സംവിധാനങ്ങള്‍. 11.49 ലക്ഷം മുതല്‍ 21.29 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home