ad
Deshabhimani

പുത്തന്‍ കരുത്തില്‍ ടാറ്റ എയ്‌സ് 
ഗോൾഡ് പ്ലസ് എക്‌സ്‌എൽ

Tata Ace Gold Plus XL
വെബ് ഡെസ്ക്

Published on May 12, 2026, 01:03 PM | 1 min read

ചെറുകിട വാണിജ്യ വാഹനവിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റ എയ്‌സ് 21–-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ മോഡല്‍ "എയ്‌സ് ഗോൾഡ് പ്ലസ് എക്‌സ്‌എൽ' പുറത്തിറക്കി. സംരംഭകർക്ക് കൂടുതൽ ലാഭക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവുമാണ് ഇതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.


എട്ടടി നീളമുള്ള ലോഡ് ബോഡിയും ഒരു ടൺ പേലോഡ് ശേഷിയുള്ള ഇതിന് 700 സിസി ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് കരുത്തേകുന്നത്. ഇത് 22 പിഎസ് പവറും 55 എൻഎം ടോർക്കും നൽകുമെന്നും നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലും ഗ്രാമീണ മേഖലകളിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.


എക്സ്ഷോറൂം വില 5.52 ലക്ഷത്തില്‍ തുടങ്ങുന്നു. വനിതാസംരംഭകർക്ക് 21,000 രൂപവരെ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home