Deshabhimani

ഇനി സുരക്ഷിതമായി യാത്ര ചെയ്യാം;‌ 30 സേഫ്റ്റി ഫീച്ചറുകളുമായി 'നിസാൻ ഗ്രാവൈറ്റ്'

Nissan Gravite

അഞ്ച് ആകർഷകമായ നിറങ്ങളിൽ ഗ്രാവൈറ്റ് വിപണിയിലിറങ്ങും.

വെബ് ഡെസ്ക്

Published on Apr 30, 2026, 11:24 AM | 1 min read

മുംബൈ : വാഹന വിപണിയിൽ ചുവടുറപ്പിക്കാൻ നിസാൻ പുതിയ 7 സീറ്റർ എംപിവിയായ ‘ഗ്രാവൈറ്റ്’ വിപണിയിലെത്തിച്ചു. അത്യാധുനിക സുരക്ഷാ സവിശേഷതകളും മികച്ച യാത്രാസുഖവും വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് 5.65 ലക്ഷം രൂപയാണ് പ്രാരംഭ വില. നിസാന്റെ ചെന്നൈ പ്ലാന്റിലാണ് ഗ്രാവൈറ്റ് നിർമ്മിക്കുന്നത്.


സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകൾ, ട്രാക്‌ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ മുപ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 72 എച്ച്പി കരുത്തും പരമാവധി 96 എൻഎം ടോർക്കും പുറത്തെടുക്കുന്ന 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്.


5 സ്പീഡ് മാന്വൽ, 5 സ്പീഡ് എഎംടി ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും. എഎംടി മോഡലിന് ലിറ്ററിന് 19.6 കിലോമീറ്ററും മാന്വലിന് 19.3 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫോറസ്റ്റ് ഗ്രീൻ, ഒനിക്‌സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നിങ്ങനെ അഞ്ച് ആകർഷകമായ നിറങ്ങളിൽ ഗ്രാവൈറ്റ് വിപണിയിൽ ലഭിക്കും. കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങളുള്ള എംപിവി ആഗ്രഹിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് നിസാന്റെ പുതിയ ചുവടുവെപ്പ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home