ad
Deshabhimani

7 സീറ്റിൽ നിസാൻ ബി - എംപിവി '​ഗ്രാവൈറ്റ്'

nissan
വെബ് ഡെസ്ക്

Published on Dec 30, 2025, 02:22 PM | 1 min read

നിസാന്‍ പുതിയ ഏഴ് സീറ്റര്‍ ബി-എംപിവി ‘ഗ്രാവൈറ്റ്' അവതരിപ്പിച്ചു. ആധുനിക ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനമെന്നും "ഗ്രാവിറ്റി' എന്ന വാക്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സമതുലിതാവസ്ഥ, സ്വാഭാവിക സ്ഥിരത, ശക്തമായ ആകര്‍ഷണം എന്നിവയെ സൂചിപ്പിക്കുന്ന ആശയമുള്ള ‘ഗ്രാവൈറ്റ്' തയ്യാറാക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പ്രത്യേകത പുലര്‍ത്തുന്ന ഹുഡ് ബ്രാന്‍ഡിങ്ങും വ്യത്യസ്തമായ റിയര്‍-ഡോര്‍ ബാഡ്ജിങ്ങും ഉള്‍ക്കൊള്ളുന്ന വാഹനമായിരിക്കുമിത്. ചെന്നൈയിലായിരിക്കും നിര്‍മാണം. വില പ്രഖ്യാപിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home