ad
Deshabhimani

വില 10.99 ലക്ഷം – 19.99 ലക്ഷം

print edition പുതിയ സെൽറ്റോസ് കേരളത്തിൽ

seltos

​പുതിയ സെല്‍റ്റോസ് കേരള വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജണൽ ജനറൽ മാനേജർ രാഹുൽ നികം, ഇഞ്ചിയോൺ 
കിയ എംഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, 
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്‍ വിനോദ് കുമാർ എന്നിവർ

വെബ് ഡെസ്ക്

Published on Jan 13, 2026, 02:12 PM | 1 min read

കൊച്ചി : ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുതിയ മോഡൽ കോംപാക്റ്റ് എസ്‍-യുവി "സെല്‍റ്റോസ്' കേരള വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജണൽ ജനറൽ മാനേജർ രാഹുൽ നികം വാഹനം അവതരിപ്പിച്ചു.


ഇഞ്ചിയോൺ കിയ എംഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഈ വിഭാഗത്തിലെ ഏറ്റവും നീളംകൂടിയ വാഹനം എന്ന വിശേഷണത്തോടെ കിയയുടെ പ്രശസ്തമായ കെ 3 പ്ലാറ്റ്‌ഫോമിലാണ് പുതിയ സെൽറ്റോസ് നിർമിച്ചിരിക്കുന്നത്.


4460 എംഎം നീളവും 1830 എംഎം വീതിയും 1635 എംഎം ഉയരവും 2690 എംഎം വീല്‍ബേസുമാണ് ഇതിനുള്ളത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ വകഭേദങ്ങള്‍ ലഭ്യമാകും.


ആറ് സ്പീഡ് മാന്വൽ, ഐഎംടി, ഐവിടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. സ്പോർട്ടി 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകള്‍, ​75.18 സെന്റീമീറ്റർ ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പാനല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ​


സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ 360 ഡിഗ്രി കാമറ തുടങ്ങിയവയുമുണ്ട്. മോണിങ് ഹേസ്, മാഗ്മ റെഡ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങൾ ഉൾപ്പെടെ 10 നിറങ്ങളിൽ ലഭ്യമാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home