ad
Deshabhimani

കിയ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു

Carens Clavis EV
വെബ് ഡെസ്ക്

Published on Oct 29, 2025, 05:17 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ മുൻനിര പ്രീമിയം കാർ നിർമാതാക്കളിൽ ഒന്നായ കിയ ഇന്ത്യ പുതിയ എച്ച്ടിഎക്സ് ഇ & എച്ച്ടിഎക്സ് ഇ [ഇആർ] പതിപ്പുകൾ അവതരിപ്പിച്ച് കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു. എക്സ്-ഷോറൂം വില യഥാക്രമം 19.99 ലക്ഷം രൂപ, 21.99 ലക്ഷം രൂപ.


കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമിത വൈദ്യുത വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എച്ച്ടികെ+, എച്ച്ടിഎക്സ് ട്രിമ്മുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന എച്ച്ടിഎക്സ് ഇ ട്രിം 42 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കിനൊപ്പം ലഭ്യമാകും. അതേസമയം എച്ച്ടിഎക്സ് ഇ ഇആർ 51.4 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കോടെയാണ് നൽകുന്നത്. എച്ച്ടികെ+ ട്രിമ്മിലെ സവിശേഷതകൾക്ക് പുറമേ, പുതിയ ട്രിമ്മുകൾ ഒരു പനോരമിക് സൺറൂഫ്, മൂന്ന് വരികൾക്കും എൽഇഡി ലാമ്പുകൾ, എല്ലാ വിൻഡോകൾക്കും വിൻഡോ ഓട്ടോ അപ്/ഡൗൺ, ഇസിഎം റൂം മിറർ, വയർലെസ് ചാർജർ, ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ ടു-ടോൺ സ്റ്റിയറിംഗ് വീൽ എന്നിവ വാഗ്ദാനം ചെയ്യുന്നു.


ക്യാബിനിൽ സീറ്റ് ബാക്ക് ഫോൾഡിംഗ് ടേബിൾ, വൈറസ് സംരക്ഷണമുള്ള എയർ-പ്യൂരിഫയർ, ലെതറെറ്റ് സീറ്റുകൾ, ഫുട്‌വെൽ ഇല്യൂമിനേഷനോടുകൂടിയ മൾട്ടി-കളർ മൂഡ് ലാമ്പ് എന്നിവയും ഓരോ യാത്രയ്ക്കും ഒരു നൂതന അനുഭവം ഉറപ്പാക്കുന്ന സോളാർ ഗ്ലാസും സജ്ജീകരിച്ചിരിക്കുന്നു.


255 എൻഎം ടോർക്ക് നൽകുന്ന 99കെഡബ്ല്യു & 126കെഡബ്ല്യു മോട്ടോർ ഏത് യാത്രകളിലും സുഗമമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. 51.4 കെഡബ്ല്യുഎച്ച് (490 കിമീ പരിധി), 42 കെഡബ്ല്യുഎച്ച് (404 കിമീ പരിധി) എന്നിങ്ങനെയുള്ള ഇരട്ട ബാറ്ററി ഓപ്ഷനുകൾ വെറും 39 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ വേഗത്തിലുള്ള ചാർജിങ് നൽകുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (എച്ച്എസി) എന്നിവയുൾപ്പെടെ 18 നൂതന സവിശേഷതകളോടെ കാരൻസ് ക്ലാവിസ് ഇവിയിലെ സുരക്ഷ പരമപ്രധാനമാണ്. അകത്ത് സജ്ജീകരിച്ചിരിക്കുന്ന 67.62 സെമീ (26.62”) ഡ്യുവൽ പനോരമിക് ഡിസ്പ്ലേ, 90 കണക്റ്റഡ് കാർ എന്നിവയും സവിശേഷതകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home