ad
Deshabhimani

ഫ്ലൈറ്റ് മിസായാലും ഇനി റീഫണ്ട്; അറിയാം 'നോ ഷോ' ടിക്കറ്റിനെ കുറിച്ച്..!

Flight miss.jpg
വെബ് ഡെസ്ക്

Published on Sep 23, 2025, 03:47 PM | 1 min read

ട്രെയിനും ബസും ഒക്കെ മിസായാൽ റീഫണ്ട് ലഭിക്കാത്തതുപോലെയല്ല ഫ്ലൈറ്റ്. ലക്ഷക്കണക്കിന് രൂപ അടച്ച് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുന്നവർ ചെറുതായി ഒന്ന് വൈകിപ്പോയാൽ മതി, അതൊക്കെ നഷ്ടം. എന്നാൽ ഫ്ലൈറ്റ് മിസായാലും നിങ്ങൾക്ക് റീഫണ്ട് ചോദിക്കാം. അതിനാണ് 'നോ ഷോ' ടിക്കറ്റ് എന്ന പറയുന്നത്. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസലോ യാത്ര മാറ്റിവയ്ക്കുകയോ ചെയ്യാതെ തന്നെ നിങ്ങൾക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യത്തിലെത്തുന്നതിനെയാണ് 'നോ ഷോ' എന്ന് പറയുന്നത്. സാധാരണഗതിയിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് കുറച്ച് സമയം മുൻപ് എങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയുക എന്നതാണ് മിക്ക കമ്പനികളും നിർദേശിക്കുന്നത്.


പൊതുവെ ടിക്കറ്റ് 'നോ ഷോ' ആയാൽ അടിസ്ഥാന നിരക്ക് ഉറപ്പായും നഷ്ടമാകും. എന്നാലും യാത്രക്കാരുടെ സേവന ഫീസ്, വിമാനത്താവള വികസന ഫീസ്, ഇന്ധന സർചാർജുകൾ തുടങ്ങിയ ചില ഘടകങ്ങൾ റീഫണ്ട് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതായത്, യാത്ര ചെയ്യുന്ന ടിക്കറ്റിന്റെ നിരക്ക് നഷ്ടമായാലും ഒരിക്കലും ഉപയോഗിക്കാത്ത ചില സേവനങ്ങളുടെ നിരക്കുകൾ നിങ്ങൾക്ക് തിരികെ ലഭിക്കും. വിമാനക്കമ്പനികൾ റീഫണ്ട് പണമായി നൽകാൻ വിസമ്മതിച്ചാലും ക്രെഡിറ്റ് നോട്ടുകളായോ വൗച്ചറുകളായോ ഈ പണം നിങ്ങൾക്ക് വിനിയോഗിക്കാനുതകുന്ന തരത്തിൽ നൽകും.


അന്താരാഷ്ട്ര വിമാനയാത്രകളിൽ ഇത്തരത്തിൽ റീഫണ്ടായി ലഭിക്കുന്ന വിമാനയാത്രകളുടെ വൗച്ചറുകളുടെയും മറ്റും വിലയിൽ വ്യത്യാസമുണ്ടാകും. ഇത്തരം ക്രെഡിറ്റ് നോട്ടുകളും വൗച്ചറുകളും ഉപയോഗിച്ച് അതെ വിമാനക്കമ്പനിയുടെ നിങ്ങളുടെ അടുത്ത ബുക്കിങ്ങിൽ ഇളവ് വരുത്താവുന്നതാണ്. ഇതിന് വിമാനക്കമ്പനികൾ അനുവദിക്കാത്തപക്ഷം നിങ്ങൾക്ക് അവരുടെ പരാതി പരിഹാര സെല്ലിലോ അല്ലെങ്കിൽ ഉപഭോക്തൃ കോടതിയെയോ സമീപിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home