ad
Deshabhimani

വിപണിയിൽ ട്രെന്‍ഡ് മാറി; പെട്രോൾ വാഹനങ്ങളെ കടത്തിവെട്ടി ഇലക്ട്രിക്, സിഎൻജി വാഹന വിൽപ്പന

ELECTRIC VEHICLES

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 08, 2026, 11:44 AM | 2 min read

ഇന്ത്യൻ വാഹന വിപണിയിൽ പുത്തന്‍ ട്രെന്‍ഡ്. പെട്രോൾ വാഹനങ്ങളെ കടത്തിവെട്ടി ബദൽ ഇന്ധന വാഹനങ്ങൾ. ഓട്ടോമൊബെൽ ഡീലേഴ്സ് ഫെഡറേഷൻ അസോസിയേഷന്റെ 2026 ആഗസ്ത് റീട്ടെയിൽ കണക്കുകൾ പ്രകാരം ഇലക്ട്രിക്, സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളുടെ സംയുക്ത വിപണി വിഹിതം 41.95 ശതമാനമായി. പെട്രോൾ, എഥനോൾ വാഹനങ്ങളുടെ വിഹിതം 40.85 ശതമാനമാണ്. ആകെ 24,23,201 വാഹനങ്ങളാണ് വിറ്റത്. 2025 ആ​ഗസ്തിനെ അപേക്ഷിച്ച് ഇത് 17.51 ശതമാനം കൂടുതലാണ്. എന്നാൽ ഈ വർഷം ജൂലൈയിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ആ​ഗസ്തിൽ വിൽപ്പന 6.48 ശതമാനം കുറഞ്ഞു.


സിഎൻജി/എൽപിജി 25.28 ശതമാനം, ഹൈബ്രിഡ് 9.04 ശതമാനം, ഇ വികൾ 7.63 ശതമാനം എന്നിങ്ങനെയാണ് വിപണിയിലെ വിഹിതം. ഡീസൽ വാഹനങ്ങൾക്ക് 17.21 ശതമാനം വിഹിതമുണ്ട്. 2025 ആ​ഗസ്തിൽ ബദൽ ഇന്ധനങ്ങൾ ചേർന്ന് 35.26 ശതമാനം മാത്രമായിരുന്നു വിപണി. അന്ന് പെട്രോൾ/എഥനോൾ വാഹനവിപണി 46.37 ശതമാനമായിരുന്നു.


എക്സവേറ്റർ, റോഡ് റോളർ അടക്കമുള്ള നിർമാണ യന്ത്രങ്ങളാണ് വിപണിയിൽ 31.45 ശതമാനവും. ഇരുചക്രവാഹന വിൽപ്പന 19.69 ശതമാനവും പാസഞ്ചർ വാഹനങ്ങൾ 16.14 ശതമാനവും വാണിജ്യ വാഹനങ്ങൾ 14.45 ശതമാനവും വർധിച്ചു. ത്രിവീലർ വിൽപ്പന 8.64 ശതമാനം ഉയർന്നപ്പോൾ ട്രാക്ടർ വിൽപ്പന 0.84 ശതമാനമാണ് വർധിച്ചത്. മഴയുടെ കുറവാണ് ട്രാക്ടർ വിൽപ്പനയിലെ ഇടിവിന് കാരണം.


പാസഞ്ചർ വാഹന വിൽപ്പന ആദ്യമായി 4 ലക്ഷം കടന്നു. 4,02,398 വാഹനങ്ങളാണ് വിറ്റത്. ഇലക്ട്രിക് വാഹന വിപണിയും വളർന്നു. എല്ലാ വിഭാഗങ്ങളിലുമായി ഇലക്ട്രിക് വാഹന വിൽപ്പന ഏകദേശം 53 ശതമാനം ഉയർന്ന് 2,98,448 യൂണിറ്റിലെത്തി. മൊത്തം വാഹന വിപണിയിലെ ഇ വി വിഹിതം 9.5 ശതമാനത്തിൽ നിന്നാണ് 12.3 ശതമാനമായി ഉയർന്നത്.


ഉയർന്ന ഇന്ധനവിലയും കുറഞ്ഞ ചിലവും കാരണം ഉപഭോക്താക്കൾ ബദൽ ഇന്ധന വാഹനങ്ങളിലേക്ക് മാറുന്നതായി ഡീലർമാർ പറയുന്നു. എഥനോൾ കലർന്ന പെട്രോളിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ആശങ്കകളും CNG, ഹൈബ്രിഡ്, EV വാഹനങ്ങളുടെ ആവശ്യകത ഉയരാൻ കാരണമായതായാണ് റിപ്പോർട്ട്. ഗ്രാമീണ വിപണിയിലാണ് വാഹനവിൽപ്പന കൂടുതൽ വേഗത്തിൽ വളർന്നത്. ഗ്രാമീണ മേഖലയിൽ പാസഞ്ചർ വാഹന വിൽപ്പന 25 ശതമാനം ഉയർന്നപ്പോൾ നഗര വിപണിയിൽ വളർച്ച 11 ശതമാനമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home