ad
Deshabhimani

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന്‌ താഴേക്ക് പതിച്ച്‌ പുത്തൻ ഥാർ റോക്സ്

accident thar

അപകടത്തിൽപ്പെട്ട ഥാർ റോക്സ്

വെബ് ഡെസ്ക്

Published on Sep 10, 2025, 01:08 PM | 1 min read

ന്യൂഡൽഹി: മഹീന്ദ്ര ഥാർ റോക്സ്‌സ്‌ ഷോറൂമിന്റെ ചില്ല് തകർത്ത് താഴേക്ക്‌ പതിച്ചുള്ള അപകടം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്‌. പുതുതായി സ്വന്തമാക്കിയ വാഹനത്തിന്റെ ആക്സിലറേറ്ററിൽ യുവതി അറിയാതെ ചവിട്ടിയതോടെയാണ്‌ അപകടമുണ്ടായത്‌.


ഈസ്റ്റ് ഡൽഹിയിലെ നിർമൻ വിഹാറിലാണ് സംഭവം. ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നാണ് 15 അടി താഴേക്ക് വാഹനം പതിച്ചത്. ഗാസിയാബാദിൽ നിന്നുള്ള ദമ്പതികളാണ്‌ വാഹനത്തിന്റെ ഉടമസ്ഥർ.


പുതിയ വാഹനമായതിനാൽ ടയറിന് കീഴെവച്ച നാരങ്ങയുടെ മുകളിലൂടെ വണ്ടി എടുക്കാൻ ഒരുങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു. യുവതിക്ക് കാര്യമായ പരുക്കില്ലെങ്കിലും വാഹനത്തിന്‌ സാരമായ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home