ബലേനോ ഫേസ്‌ലിഫ്റ്റ് വിപണിയൽ: വില 6.10 ലക്ഷം; ഫീച്ചറുകള്‍ അറിയാം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ബലേനോ പരിഷ്കരിച്ച് വിപണിയിലെത്തി. ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുതിയ ബലേനോ ഫേസ്‌ലിഫ്റ്റിന് 6.10 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. അഞ്ച് വേരിയന്റുകളിൽ പുതിയ ബലേനോ ലഭ്യമാകും.
വാഹനത്തിന്റെ മുൻവശത്താണ് ഭൂരിഭാഗവും വരുത്തിയിരിക്കുന്നത്. പഴയതിൽനിന്ന് വ്യത്യസ്തമായ പുതിയ ഫ്രണ്ട് ഗ്രില്ലാണ് അകർഷണം. ബമ്പറും പരിഷ്‌കരിച്ചിട്ടുണ്ട്. കാറിന്റെ പിന്‍ഭാഗം പഴയതിന് സമാനമാണ്.1.2 ലിറ്റര്‍ ഇസഡ് സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വരുന്നത്. വലിയ 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവ പുതിയ പതിപ്പിലുണ്ട്.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, ത്രീ- ബ്ലോക്ക് ഡിആർഎൽ സിഗ്നേച്ചർ, ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ പഴയ മോഡലിലേത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.









0 comments