ad
Deshabhimani

Articles

Scholar Connect

അധ്യാപകര്‍ വിദേശത്തുനിന്നെത്തും

Scholar Connect
avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Feb 20, 2026, 11:07 PM | 2 min read

വിദേശത്തെ പ്രശസ്ത സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ കേരളത്തിലെത്തി ക്ലാസെടുത്താലോ? ഇവിടത്തെ കുട്ടികള്‍‌ക്ക് മനസ്സിലാകുന്നവിധത്തില്‍, ലളിതമായ ഭാഷയില്‍ വേണമെങ്കില്‍ മലയാളത്തില്‍ത്തന്നെയൊരു കിടിലന്‍ പഠിപ്പിക്കല്‍. അതുമല്ലെങ്കില്‍ സൗത്ത് കലിഫോര്‍ണിയയിലെ ക്ലെസണ്‍ സര്‍വകലാശാലയിലെയോ ജപ്പാനിലെ ഹോക്കൈഡോ സര്‍വകലാശാലയിലെയോ മുതിര്‍ന്ന പ്രൊഫസര്‍ കേരള സര്‍വകലാശാലയിലെ ഗവേഷകന്റെ പ്രബന്ധം വിലയിരുത്തിയാലോ... ഇതൊരു സ്വപ്‌നമോ വിടുവായത്തമോ അല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കിയ നേട്ടത്തിന്റെ കഥയാണ്.


സ്കോളര്‍ കണക്ട്... കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ (കെഎസ്എച്ച്ഇസി) രൂപകൽപ്പന ചെയ്ത പുതിയ പ്ലാറ്റ്‌ഫോം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ഗവേഷകരെയും വിദഗ്ധരെയും സംസ്ഥാനത്തെ സര്‍വകലാശാലകളുമായും കോളേജുകളുമായും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി. "ബ്രയിൻ ഗെയിൻ’ എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുകയാണ് സ്കോളര്‍ കണക്ട്.


ഗവേഷകര്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും വിദേശികളായ അധ്യാപകരുടെ വെര്‍ച്വല്‍ ക്ലാസും വെര്‍ച്വല്‍ ഇന്‍ പേഴ്സണ്‍ ഇടപെടലുകളും ലഭിക്കും. ഇതിനുപുറമെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമും സാധ്യമായേക്കും


പുതുതലമുറയിലെ പഠിതാക്കൾക്ക് വിദഗ്ധരുമായി ആശയവിനിമയം നടത്തണമെങ്കില്‍ ഇനി ഒരു ക്ലിക്ക് മാത്രം മതി. scholarconnect.kshec.org എന്ന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്പോര്‍ട്ടല്‍. വിദേശത്തെ അക്കാദമിക് വിദഗ്ധരുടെ മേല്‍നോട്ടം, ഗസ്റ്റ് ലക്ചറുകൾ, വിസിറ്റിങ് പ്രൊഫസർഷിപ്, സംയുക്ത ഗവേഷണങ്ങൾ എന്നിവയ്ക്കുള്ള സൗകര്യം ലഭിക്കും. കൂടാതെ ഗവേഷകര്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും വിദേശികളായ അധ്യാപകരുടെ വെര്‍ച്വല്‍ ക്ലാസും വെര്‍ച്വല്‍ ഇന്‍ പേഴ്സണ്‍ ഇടപെടലുകളും ലഭിക്കും. ഇതിനുപുറമെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമും സാധ്യമായേക്കും. ‌


‌ലോകമെമ്പാടുമുള്ള പ്രമുഖ സർവകലാശാലകൾ, ഗവേഷണ ലബോറട്ടറികൾ, തിങ്ക് ടാങ്കുകൾ എന്നിവയില്‍ കേരളത്തില്‍നിന്നുള്ള ഗവേഷകരുടെ സാന്നിധ്യമുണ്ട്. ഇവരില്‍ പലരും കേരളത്തിന്റെ അക്കാദമിക് മുന്നേറ്റത്തിന് പൂര്‍ണപിന്തുണയും പലഘട്ടങ്ങളിലായി അറിയിച്ചിട്ടുണ്ട്. പക്ഷേ, പലരെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, സ്കോളര്‍ കണക്ടിലൂടെ വിദേശ അധ്യാപകരെ കേരളത്തില്‍ എത്തിക്കാതെതന്നെ അവരുടെ വിലയേറിയ സമയവും അക്കാദമിക്‌ അറിവുകളും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനുള്ള പാലമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെൽബൺ യൂണിവേഴ്സിറ്റി, നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പ്രൊഫസർമാർ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള മലയാളി വിഷയ വിദഗ്ധര്‍ സ്കോളര്‍ കണക്ടിന്റെ ഭാഗമായി. ലോകോത്തര ഗവേഷണ സംസ്കാരം വളർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് സ്കോളര്‍ കണക്ടിലൂടെ ഉന്നതവിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home