ad
Deshabhimani

Articles

വിവിധ സംസ്ഥാന-ദേശീയ ഇന്റേൺഷിപ്പ് അവസരങ്ങൾ പരിചയപ്പെടാം

പുതുവഴി തുറന്ന്‌ ഇന്റേൺഷിപ്പുകൾ

inership
പ്രൊഫ. കെ പി ജയരാജൻ

Published on Oct 08, 2025, 04:26 PM | 3 min read

ഇന്റേൺഷിപ്പുകൾ, വിദ്യാഭ്യാസ കാലയളവിൽ ലഭിക്കുന്ന വിദഗ്‌ധപരിശീലനം എന്നതോടൊപ്പം പഠിക്കുന്ന വിഷയത്തിന്റെ പുതിയ സാധ്യതകളും തുറന്നുതരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ചില ഇന്റേൺഷിപ്പുകളെ മനസ്സിലാക്കാം. ഇവയിൽ കേരളത്തിലെയും ദേശീയ സ്ഥാപനങ്ങളിലെയും അവസരങ്ങളുണ്ട്.


Internship.jpg


കെസിഎച്ച്ആർ : ​സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കേരള ചരിത്ര ഗവേഷണ കൗൺസിൽ, ഓൺലൈൻ ഡിജിറ്റൽ ആർക്കേവിസ് പ്രോജക്ടിൽ ഇന്റേൺഷിപ്പിന്‌ അവസരമൊരുക്കുന്നു. ഇതുവഴി കേരളത്തിന്റെ ഭൂതകാലത്തെ ഡിജിറ്റൈസ് ചെയ്യുന്ന അക്കാദമിക് പ്രവർത്തനത്തിൽ പങ്കാളിയാകാം. ചരിത്രരേഖകളും അനുബന്ധവസ്‌തുക്കളും കണ്ടെത്തുന്നതിനും തരംതിരിക്കുന്നതിനും സഹായിക്കുക, ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കത്തിനായി മെറ്റാ ഡാറ്റ എൻട്രികൾ തയ്യാറാക്കുക, ഡിജിറ്റൈസേഷനും കാറ്റ് ലോഗിങ് പ്രക്രിയയും നടത്തുക തുടങ്ങിയവയാണ് പ്രോജക്ടിൽ നിർവഹിക്കേണ്ടത്. 
യോഗ്യത: ഹിസ്റ്ററി/ ആർക്കിയോളജി/ തത്തുല്യ സോഷ്യൽ സയൻസ് വിഷയങ്ങളിൽ എംഎ ബിരുദം/ലൈബ്രറി സയൻസിൽ ഡിഗ്രി/പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ തത്തുല്യം/ബിസിഎ ക്കാർക്കും അർഹതയുണ്ട്. ആർക്കൈവൽ അല്ലെങ്കിൽ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ താൽപ്പര്യവും ഫീൽഡ് വർക്ക് ചെയ്യാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം. പ്രോജക്ടിന്റെ സ്വഭാവമനുസരിച്ച് ഇന്റേൺഷിപ് കാലയളവ് വ്യത്യസ്തമായിരിക്കും. അപേക്ഷ 20നകം kchrdkp @gmail.com എന്ന വിലാസത്തിൽ ഇ–മെയിലായി അയക്കണം. വിവരങ്ങൾക്ക്‌: https://www.kchr.ac.in, ഫോൺ: 0471–2310409.



ഐസിഫോസ് : ​സ്വതന്ത്ര, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാർ സ്വയംഭരണസ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS). ഇവിടെ ഹാർഡ്‌വെയർ, ഓപ്പൺ ഐഒടി, ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്‌ എന്നിവയിലെ ഗവേഷണ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ഡാറ്റ സയൻസ്/ തത്തുല്യം വിഷയങ്ങളിൽ എംഎസ്‌സി, കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഐടി/ ഇലക്ട്രിക്കൽ/ തത്തുല്യം എന്നിവയിൽ എംടെക്, എംവോക് (കംപ്യൂട്ടർ സയൻസ്), എംസിഎ , ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്), ബിസിഎ, ബിവോക് (കംപ്യൂട്ടർ സയൻസ്), ബികോം വിത്ത് ടാക്സേഷൻ, എംബിഎ (ഫിനാൻസ്/എച്ച്ആർ), ബിബിഎ ബിരുദധാരികൾക്ക് ഇതിനായി 10ന് സ്ഥാപനത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ ഇവയുടെ കോപ്പികൾ കരുതണം. വിവരങ്ങൾക്ക്: www.icfoss.in ഫോൺ: 0471–2413013, 2700012, 2700013, 94002 25962.


job vacancies

ഐഎസ്ആർഒ: ഐഎസ്ആർഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങി (IIRS)ൽ എക്സ്റ്റേണൽ സ്റ്റുഡന്റ്‌ ഇന്റേൺഷിപ് പ്രോഗ്രാമിന് 31 വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകൾ/കോളേജുകളിലെയും സയൻസ്/ ടെക്നോളജി വിഷയങ്ങളിൽ യുജി/പിജി/പിഎച്ച്ഡി പഠനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് അവസരം. 60 ശതമാനം മാർക്ക്/ തത്തുല്യം ഗ്രേഡ് പരീക്ഷകളിൽ ഉണ്ടായിക്കണം. വിവരങ്ങൾക്ക്: www.iirs.gov.in/content/external-student-internship



വിദേശകാര്യവകുപ്പ് : അന്താരാഷ്ട്രബന്ധങ്ങളെയും നയതന്ത്രവിഷയങ്ങളെയും കുറിച്ച് വിദ്യാർഥികൾക്കും യുവ ബിരുദധാരികൾക്കും അറിവു നൽകുന്നതിനായി രൂപകൽപ്പന ചെയ്തതതാണ്‌ വിദേശകാര്യവകുപ്പ്‌ ഇന്റേൺഷിപ്. അംഗീകൃത സ്ഥാപനങ്ങളിൽ അവസാനവർഷ ഡിഗ്രി/പിജി/ ഗവേഷണ വിദ്യാർഥികൾക്കും സമീപകാലത്ത് ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഇന്റർനാഷണൽ റിലേഷൻസ്/ പൊളിറ്റിക്കൽ സയൻസ്/ ഇക്കണോമിക്സ്/ലോ / മാനേജ്മെന്റ്‌/എൻജിനിയറിങ് അനുബന്ധ വിഷയങ്ങൾ പഠിച്ചവരായിരിക്കണം. കഴിഞ്ഞ പരീക്ഷയിൽ 60 ശതമാനം മാർക്ക്/ തത്തുല്യം ഗ്രേഡ് വേണം. പ്രായം 25 വയസ്സ് കവിയരുത്. ഇന്റേൺഷിപ് ഡൽഹി വിദേശകാര്യമന്ത്രാലയം ആസ്ഥാനത്ത്. പ്രതിമാസം 10,000 രൂപ പ്രതിഫലവും ഒറ്റത്തവണ മടക്ക വിമാനയാത്ര നിരക്കും ലഭിക്കും. 10നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: internship.mea. gov.in, www.mea.gov.in


ഡിആർഡിഒയിൽ അപ്രന്റിസ്‌: പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയിൽ ബിരുദ/ ഡിപ്ലോമ/ ഐടിഐ ട്രേഡ് അപ്രന്റിസുകളാകാൻ അവസരമുണ്ട്. ഗ്രാജ്വേറ്റ് അപ്രന്റിസിന് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/കെമിക്കൽ/മെക്കാനിക്കൽ എന്നിവയിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിന് ഇതേവിഷയങ്ങളിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. ഫിറ്റർ/വെൽഡർ/ടേർണർ/മെഷീനിസ്റ്റ്/മെക്കാനിക് -ഡീസൽ/ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)/ ഇലക്ട്രോണിക് മെക്കാനിക്/ ഇലക്ട്രീഷ്യൻ/ലൈബ്രറി അസിസ്റ്റന്റ്‌/സിഒപിഎ എന്നിവയിലേതിലെങ്കിലും ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/ എസ്‌സിവിടി അഫിലിയേഷനുള്ള സ്ഥാപനങ്ങളിൽനിന്നുള്ളവർക്ക് ഐടിഐ ട്രേഡ് അപ്രന്റിസിനും അപേക്ഷിക്കാം. പ്രായം സെപ്തംബർ ഒന്നിന് 18 വയസ്സിൽ കുറവായിരിക്കരുത്. 26നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്‌: https://nats.education. gov.in, appr entieeshipindia.gov.in


images (4).


സംസ്ഥാനത്ത്‌ 
പ്രത്യേക പോർട്ടൽ : സംസ്ഥാന ഹയർ എഡ്യുക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്റേൺഷിപ് പോർട്ടൽ തയ്യാറായി. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്റേൺഷിപ് അവസരങ്ങൾ വിദ്യാർഥികൾക്ക് ഇതിലൂടെ അറിയാൻ കഴിയും. സ്റ്റൈപെൻഡോടുകൂടിയുള്ള ഇന്റേൺഷിപ്, സൗജന്യ ഇന്റേൺഷിപ്, ഫീസ് നൽകിക്കൊണ്ടുള്ള ഇന്റേൺഷിപ് എന്നിങ്ങനെ മൂന്നുവിധത്തിലുള്ള സൗകര്യങ്ങൾ ഇതിൽ ലഭ്യമാകും. ഇന്റേൺഷിപ്പിനും ക്രെഡിറ്റ് നൽകുന്നത് കരിക്കുലത്തിന്റെ ഭാഗമാക്കും. വിവിധ സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ വ്യവസായശാലകൾ എന്നിവിടങ്ങളിൽനിന്ന്‌ ഇന്റേൺഷിപ് വഴി ആർജിക്കുന്ന ക്രെഡിറ്റുകൾ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും ഫ്ലക്സിബിലിറ്റിയും വിദ്യാർഥികൾക്ക് അനുവദിക്കുമെന്ന പ്രത്യേകതയുമുണ്ട്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home